തെന്നിന്ത്യൻ നടി മീന ബിജെപിയിലേക്കോ ?...

ചെന്നൈ തെന്നിന്ത്യൻ നടി മീന രാഷ്ട്രീയത്തിലേക്കെന്ന് സംശയിച്ച് ആരധകർ. നടി ബിജെപിയിൽ ചേരുമെന്നും പാർട്ടിയുടെ സുപ്രധാന ചുമതല വഹിക്കുമെന്നുമാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ. കഴിഞ്ഞ ദിവസം മീന സമൂഹ മാധ്യമങ്ങളിൽ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനൊപ്പമുള്ള ചിത്രം പങ്കു വച്ചതിന് പിന്നാലെയാണ് നടിയുടെ രാഷ്ട്രീയ പ്രവേശനത്തെ ചൊല്ലിയുള്ള വാർത്തകൾ പ്രചരിക്കുന്നത്.
"താങ്കളെ കാണാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഒരുപാട് കാര്യങ്ങൾ പഠിച്ചു, അത് എന്റെ ഭാവിയെ ആത്മവിശ്വാസത്തോടെ നയിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നു" എന്നാണ് ധൻകറിന്റെ ചിത്രം പങ്കുവച്ച് മീന സമൂഹ മാധ്യമത്തിൽ കുറിച്ചത്.
മീന ബിജെപിയിലേക്കെത്തുന്നു എന്ന വാർത്തകളോട് പാർട്ടിയിലേക്കെത്തുന്ന ആരെയും സ്വീകരിക്കുമെന്നാണ് ബിജെപി തമിഴ്‌നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പ്രതികരിച്ചത്. 2026ലെ തമിഴ്‌നാട് തിരഞ്ഞെടുപ്പിനു മുൻപ് മീന ബിജെപിയിലെത്തുമെന്നാണ് സൂചന. ബിജെപിയിൽ ചേർന്ന നടി ഖുഷ്ബുവും 2026 തിരഞ്ഞെടുപ്പിൽ സുപ്രധാന ചുമതല വഹിക്കുമെന്നാണ് കരുതുന്നത്.