കങ്കുവ 2 ഉണ്ടാകുമോ? ആ വലിയ രഹസ്യം വെളിപ്പെടുത്തി ചിത്രത്തിന്റെ നിർമ്മാതാവ്

തമിഴ് നടൻ സൂര്യയുടെ റിലീസിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കങ്കുവ. സിനിമ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രം കുടെയാണിത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ബോക്സ് ഓഫീസ് വേട്ടയ്ക്ക് കൂടെ തയ്യാറെടുത്താണ് വരുന്നത്. എന്നാൽ ഇപ്പോൾ വലിയൊരു അപ്ഡേറ്റ് ആണ് നിർമ്മാതാവിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്.കങ്കുവയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നിര്‍മാതാവ് നിർമ്മാതാവ് വ്യക്തമാക്കിയിരിക്കുകതയാണ്. കങ്കുവ ഒന്നിനൊപ്പം രണ്ടാം ഭാഗത്തിന്റെയും കഥ പൂര്‍ത്തിയായിട്ടുണ്ട് എന്നാണ് നിര്‍മാതാവ് വ്യക്തമാക്കിയത്. കങ്കുവ രണ്ടിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാൻ ചിത്രത്തില്‍ ആവേശഭരിതരാക്കുന്ന ഘടകങ്ങളുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. കങ്കുവ 2 2026ല്‍ തീര്‍ക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് കെ ഇ ജ്ഞാനവേൽ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കിട്ടിയതും. ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും പ്രേക്ഷകര്‍ ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും സൂര്യ വ്യക്തമാക്കി. ആമസോൺ പ്രൈം ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വാങ്ങിയിരിക്കുന്നത്.
Athul
Athul  

Related Articles

Next Story