''വിത്ത് ബിഗ് M's ,ഫാൻബോയിങ് അറ്റ് ഇറ്റ്സ് പീക്ക്''; വൈറലായി ചാക്കോച്ചന്റെ സെൽഫി

ബിഗ് M's ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു ഹാഷ്ടാഗ്. മമ്മൂട്ടി - മോഹൻലാൽ - മഹേഷ് നാരായണൻ കോംബോ ആണ് ആരാധകർ 2025ൽ കാത്തിരിക്കുന്ന ചിത്രം. മെഗാസ്റ്റാർ 429 എന്ന് താത്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഒരു അപ്ഡേറ്റത്തിനായി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മോഹൻലാൽ ക്യാമിയോ റോളിൽ എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ ചിത്രീകരണത്തിനായി താരങ്ങൾ കൊളംബോയിലാണ്. ഇപ്പോൾ സെറ്റിൽ നിന്ന് കുഞ്ചാക്കോ ബോബൻ ഷെയർ ചെയ്ത ഒരു സെൽഫി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ''വിത്ത് ബിഗ് M's ,ഫാൻബോയിങ് അറ്റ് ഇറ്റ്സ് പീക്ക്, എ മഹേഷ് നാരായൺ മൂവി'' എന്നാണ് ചാക്കോച്ചൻ ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഹരികൃഷ്ണൻസ് , ട്വന്റി ട്വന്റി എന്നീ ചിത്രങ്ങളിൽ കുഞ്ചാക്കോ ബോബൻ, മമ്മൂട്ടി - മോഹൻലാൽ കോമ്പോയുടെ ഒപ്പം അഭിനയിച്ചിരുന്നു.എന്നാൽ ഈ ചിത്രങ്ങളിൽ എല്ലാം തന്നെ വളരെ ചെറിയ വേഷങ്ങളായിരുന്നു.


ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഉണ്ടാണ് ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീലങ്കയിലെ ഷൂട്ടിന് ശേഷം ചിത്രം യു കെ, ദുബായ് ,ഡൽഹി എന്നിവടങ്ങളിൽ ഷൂട്ട് നടക്കും.

Related Articles
Next Story