'രാമായണ' യിൽ രാവണനായി വിസ്മയിപ്പിക്കാൻ യാഷ് തയ്യാറെടുക്കുന്നു: സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസിനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവിട്ടു

ഇന്ത്യൻ സിനിമ കാത്തിരിക്കുന്ന ഇതിഹാസ ചിത്രം രമായണത്തിൽ നടൻ യാഷ് അവതരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. നടനും നിർമ്മാതാവുമായ യാഷ്,ഹോളിവുഡിന്റെ ഇതിഹാസ സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസുമായി ഒരുക്കിയ വമ്പൻ ആക്ഷൻ രംഗങ്ങളുടെ ആദ്യ ചിത്രങ്ങളാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ചലച്ചിത്ര നിർമാണ മേഖലയിൽ ദീർഘവീക്ഷണമുള്ള
നമിത് മൽഹോത്ര നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചലച്ചിത്രം
നിതീഷ് തിവാരി സംവിധാനം ചെയ്യുന്നു.
അതി നൂതന സാങ്കേതികത്തികവോടെയും, കഥാഗതിക്കനുസിച്ച് പുരാണവുമായി ഏകോപിപ്പിച്ച് ചിത്രീകരിച്ചിരിക്കുന്ന സംഘട്ടനങ്ങളും'രാമായണ'ത്തെ ഒരു മാസ്മരിക ദൃശ്യാവിഷ്കാരമാക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.
നടനും ഒപ്പം നിർമ്മാതാവും കൂടിയായ യാഷ് തന്റെ ഭാഗങ്ങളുടെ ചിത്രീകരണത്തിനായി ചേർന്നതോടുകൂടി ആരാധകരുടെ ആവേശം ഇരട്ടിച്ചിരിക്കുകയാണ്. ചിത്രത്തിൽ രാവണനായാണ് യാഷ് എത്തുന്നത്.
മാഡ് മാക്സ്: ഫ്യൂറി റോഡ്, ദി സൂയിസൈഡ് സ്ക്വാഡ് എന്നിവയിലെ ആക്ഷൻ മികവിനാൽ ഏറെ പ്രസിദ്ധനായ ഇതിഹാസ ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസുമായി ചേർന്ന് രാവണനെ ഒരു വലിയ ആക്ഷൻ ആർക്കിൽ ജീവസ്സുറ്റതാക്കാൻ യാഷ് ഒരുങ്ങുകയാണ്.
രാമായണത്തിന്റെ സ്കെയിലിന് അനുയോജ്യമായ രീതിയിൽ, ഹൈ-ഒക്ടേൻ ആക്ഷൻ സീക്വൻസുകൾ കോറിയോഗ്രാഫ് ചെയ്യുന്നതിന് നോറിസ് ഇന്ത്യയിൽ തുടരുകയാണ്. ഇപ്പോൾ നടക്കുന്ന ഈ ഷൂട്ടിംഗ് ഷെഡ്യൂൾ യാഷിന്റെ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതാണ്. തന്റെ പ്രോജക്റ്റുകളുടെ എല്ലാ വശങ്ങളിലും നേരിട്ട ഭാഗമാകാറുള്ള യാഷ്, "രാമായണ" വഴി ഇന്ത്യൻ ആക്ഷൻ സിനിമയുടെ പരിധികൾ തന്നെ ഭേദിക്കുന്ന ഒരു ദൃശ്യാനുഭവം രൂപപ്പെടുത്താനുള്ള തീവ്ര പരിശ്രമത്തിലാണ്. "രാമായണ" ഒന്നാം ഭാഗത്തിനായി അറുപതിലധികം ദിവസം അദ്ദേഹം ചിത്രീകരിക്കും.
ഇപ്പോൾ പുറത്ത് വിട്ട യാഷിന്റെ ചിത്രങ്ങളിലൂടെ 'രാമായണ'ത്തിനായി താരമെടുക്കുന്ന തയാറെടുപ്പുകളിലൂടെ രാവണന്റെ ശക്തമായ ഒരു പുനരാവിഷ്കരണവും, ആഗോളതലത്തിൽ ഇന്ത്യൻ ആക്ഷൻ ഹീറോസിനെ എങ്ങനെ വിലയിരുത്തുന്നു എന്നതിന്റെ ഒരു പുനർനിർവചനവും ആയിരിക്കും!
ഇന്ത്യൻ കഥകളെ ആഗോളതലത്തിൽ ഉയർത്തുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന "രാമായണ ", അസാധാരണമായ ഒരു ദർശനത്തെയും, ഒട്ടേറെ മികച്ച കലാകാരന്മാരെയും, ലോകോത്തര അഭിനേതാക്കളെയും ഒരുമിച്ച് കൊണ്ടു വരുന്നു. രൺബീർ കപൂറിനൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കുന്ന യാഷ് സഹനിർമ്മാതാവിന്റെ കുപ്പായവും കൂടി അണിയുമ്പോൾ "രാമായണ" വെറുമൊരു സിനിമ എന്നതിലുപരി ഇന്ത്യൻ ചലച്ചിത്രനിർമ്മാണരംഗത്തെ ഒരു കാലാതീത പ്രതിഭാസം ആകുമെന്നതിൽ സംശയമില്ല.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന "രാമായണ" പാർട്ട് വൺ 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തീയേറ്ററുകളിലെത്തും.