നിങ്ങൾ ലൈക് അടിച്ചിരി ഞാനിപ്പോ വരാം; സോഷ്യൽ മീഡിയയിൽ തരംഗമായി കൺവിൻസിങ് സ്റ്റാർ സുരേഷ് കൃഷ്ണ.
"അടിച്ചു കേറി വാ " എന്ന ഡയലോഗിനു ശേഷം സോഷ്യൽ മീഡിയ അടക്കി വാഴാൻ ഒരുങ്ങി കൺവിൻസിങ് സ്റ്റാർ സുരേഷ് കൃഷ്ണ. സുരേഷ് കൃഷ്ണ അഭിനയിച്ച സിനിമകളെ കോർത്തിണക്കി ചീറ്റിംഗ് സ്റ്റാർ എന്നും കൺവിൻസിങ് സ്റ്റാർ എന്നി ടാഗ് നൽകിയാണ് ട്രോൾ മഴ.
ക്രിസ്ത്യൻ ബ്രെതേർസ് എന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണ അഭിനയിച്ച ജോർജ് കുട്ടി എന്ന കഥാപാത്രം മോഹൻലാലിനോട് പറയുന്ന '' എന്നാ പോലീസിനെ നീ പറഞ്ഞു മനസിലാക്ക് ഞാൻ വക്കിലുമായി വരാം" എന്ന് തുടങ്ങുന്ന ഡയലോഗാണിപ്പോൾ തരംഗമായിരിക്കുന്നത്. ട്രോൾ വൈറലായതോടെ കൺവിൻസിങ് സ്റ്റാർ എന്ന ടാഗോടെ ഇത്തരത്തിലുള്ള സുരേഷ് കൃഷ്ണയുടെ സിനിമകൾ എല്ലാം ട്രെൻഡിങ്ങാണ് ഇപ്പോൾ.
ഇതോടെ താരം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന് 'നിങ്ങൾ ലൈക്ക് അടിച്ചിരി, ഞാൻ ഇപ്പൊ വരാം' എന്നായിരുന്നു ക്യാപ്ഷൻ. Lഇതിനു ടോവിനോ തോമസ് ,രമേശ് പിഷാരടി, ആർ .ജെ മിഥുൻ എന്നിവർ കമന്റ് ചെയ്തിട്ടുണ്ട്. ഇതു കൂടാതെ ടോവിനോ തോമസ് നിർമ്മിക്കുന്ന ബേസിൽ ജോസഫ് നായകനാകുന്ന മരണ മാസ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ആണ് സുരേഷ് കൃഷ്ണ. അവിടെ നിന്ന് നടൻ സിജു സണ്ണി പങ്കുവെച്ച 'ഹി ഈസ് ടോട്ടലി കൺവിൻസ്‌ഡ് ആന്റ് കൺഫ്യൂസ്‌ഡ്' എന്ന ക്യാപ്ഷനോട് കൂടിയ സുരേഷ് കൃഷ്ണയുടെ വിഡിയോയും ഇപ്പോൾ വൈറൽ ആണ്. വീഡിയോ വൈറൽ ആയതോടെ ,ബിജുമേനോൻ ബേസിൽ ജോസഫ് , കാളിദാസ് ജയറാം എന്നിവരും പോസ്റ്റിനു കമന്റ് ചെയ്തിട്ടുണ്ട്.