അനിമലിലെ സോയ ഭയപ്പെടുത്തുന്നതും വെല്ലുവിളി നിറഞ്ഞതുമായിരുന്നു: തൃപ്തി ദിമ്രി

‘അനിമൽ’ സിനിമയിലെ ബോൾഡ് രംഗങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് തൃപ്തി ദിമ്രി. അനിമൽ പുറത്തിറങ്ങിയതോടെ തൃപ്തിക്ക് നാഷണൽ ക്രഷ് എന്ന വിശേഷണം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം തൃപ്തിയുടെ പുതിയ സിനിമയിലെ ഐറ്റം സോംഗിനെതിരെ കടുത്ത വിമർശനം നേരിട്ടിരുന്നു. ‘വിക്കി ഔർ വിദ്യാ കാ വോ വാലാ’ എന്ന ചിത്രത്തിലെ പുതിയ ഗാനമായ ‘മേരെ മെഹബൂബ്’ എന്ന ഗാനമാണ് വിവാദമായത്.

ഗാന രംഗത്തിലെ ചില ഡാൻസ് സ്റ്റെപ്പുകൾക്കെതിരെയാണ് വിമർശനങ്ങൾ എത്തിയത്. ‘ബാഡ് ന്യൂസ്’ എന്ന ചിത്രത്തിൽ കൂടി അതീവ ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെട്ടതോടെ നടിയെ ഗ്ലാമർ ശരീരമായി മാത്രം ബോളിവുഡ് ഉപയോഗിക്കുന്നുവെന്ന വിമർശനം വന്നിരുന്നു. ഇതിനിടെ അനിമൽ ചിത്രത്തിലെ സോയ എന്ന കഥാപാത്രം സ്വീകരിക്കാനുണ്ടായ കാരണത്തെ കുറിച്ച് തൃപ്തി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അനിമലിലെ സോയ ധൈര്യശാലിയും ഇന്നസെന്റുമാണ് അതാണ് തന്നെ ആവേശമുണ്ടാക്കി എന്നാണ് തൃപ്തി പറയുന്നത്. ഒരു കംഫോർട്ട് സോണിൽ തന്നെ ഒതുങ്ങി നിൽക്കാൻ എനിക്ക് താൽപര്യമില്ല. ബുൾബുളിലും ക്വാലയിലും എനിക്ക് ആ കംഫോർട്ട് ലഭിച്ചിരുന്നു. എന്നാൽ അനിമലിലെ കഥാപാത്രം എനിക്കൊരു ചാലഞ്ച് ആയിരുന്നു.

ഒരു അഭിനേതാവ് എന്ന നിലയിൽ, നിങ്ങളെ പുഷ് ചെയ്യുന്ന കഥാപാത്രങ്ങൾ ഏറ്റെടുക്കേണ്ടത് പ്രധാനമാണ്. ഓരോ തവണയും എനിക്ക് ഒരു വേഷം ലഭിക്കുമ്പോൾ അത് ഭയപ്പെടുത്തുന്നതും വെല്ലുവിളി നിറഞ്ഞതുമായി ഞാൻ കാണുന്നു. സന്ദീപ് സാർ സോയയുടെ സ്വഭാവം വിശദീകരിച്ചപ്പോൾ അവൾ ഒരേ സമയം ധീരയും ഇന്നസെന്റുമാണ്.

അത് എന്നെ എക്‌സൈറ്റഡാക്കി. മനുഷ്യർ എന്ന നിലയിൽ, നമുക്കെല്ലാവർക്കും വ്യത്യസ്ത ഷേഡുകൾ ഉണ്ട്. ഈ ഷേഡുകളെ എക്‌സ്‌പ്ലോർ ചെയ്യാൻ സിനിമകൾ നമ്മളെ സഹായിക്കും. അഭിനേതാക്കൾ ഭാഗ്യവാന്മാരാണെന്ന് ഞാൻ കരുതുന്നു, കാരണം ഒരു ജീവിതകാലത്ത് വ്യത്യസ്തമായ നിരവധി അനുഭവങ്ങളിലൂടെ ജീവിക്കാൻ അവർക്ക് കഴിയും എന്നാണ് തൃപ്തി പറയുന്നത്.

Related Articles
Next Story