ആവേശം കൊള്ളിച്ച് മോഹൻലാലിന്റെ എൻട്രി കണ്ണപ്പ ടീസർ റിലീസ് ചെയ്തു

Ps-0f0K6izMവിഷ്ണു മഞ്ചുവിനെ കേന്ദ്ര കഥാപാത്രമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ‘കണ്ണപ്പ’യുടെ ടീസർ പുറത്തിറങ്ങി. മലയാളികളെയും ആവേശം കൊള്ളിക്കുന്ന ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. അക്ഷയ്കുമാർ, മോഹൻലാൽ, ശരത്കുമാർ, പ്രഭാസ് എന്നിവരെയെല്ലാം ടീസറിൽ കാണിക്കുന്നുണ്ട്.

100 കോടി ബഡ്ജറ്റിലാണ് സിനിമ നിർമ്മിക്കുന്നത്. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്നു. 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്‌ക്കുള്ള ട്രിബ്യൂട്ടായാണ് പുതിയ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഭഗവാൻ ശിവനായി എത്തുന്നത് അക്ഷയ്കുമാറാണ്.

ഹോളിവുഡ് ചായാഗ്രാഹകൻ ഷെൽഡൻ ചാവുവാണ് കണ്ണപ്പയ്‌ക്ക് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത്. സംഘട്ടനങ്ങൾക്ക് വളരെയധികം പ്രാധാന്യമുള്ള സിനിമയിൽ കെച്ചയാണ് ആക്ഷൻ കൊറിയോഗ്രാഫർ. മണിശർമ്മയും സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം. 24 ഫ്രെയിംസ് ഫാക്ടറിയും എ.വി.എ എന്റർടെയ്ൻ‌മെന്റും ചേർന്നു നിർമ്മിക്കുന്ന ചിത്രം മലയാളം, കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി പ്രദർശനത്തിന് എത്തും.

Related Articles

Next Story