മലയാളത്തിലെ ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് പിന്നിലെ സംഗീത സംവിധാനത്തിന് ശേഷം ജേക്‌സ് ബിജോയുടെ അടുത്ത ചിത്രം കമല്‍ ഹാസനോടൊപ്പം
കേരളത്തിലെ സംഗീത മേഖലയില്‍ നിന്ന് കമല്‍ ഹാസനെ പോലെയുള്ള ഒരു ലെജന്റിന്റെ ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ജേക്‌സ് ബിജോയ് പറഞ്ഞു.

മലയാളത്തില്‍ തൊട്ടതെല്ലാം പൊന്നാക്കിയ മ്യൂസിക് ഡയറക്ടര്‍ ജേക്‌സ് ബിജോയ് തന്റെ എഴുപത്തി അഞ്ചാമത് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സാക്ഷാല്‍ കമല്‍ ഹാസന്‍ നായകനാകുന്ന ചിത്രത്തിന്വേണ്ടിയാണ്. മലയാളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച ലോകയും തുടരുവും കണ്ട ശേഷം കമല്‍ ഹാസന്‍ ജേക്‌സ് ബിജോയിയെ അഭിനന്ദിച്ചിരുന്നു. അതിനു ശേഷമാണ് പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായ അന്‍പ് അറിവ് സഹോദരങ്ങളുടെ കമല്‍ ഹാസന്‍ നായകനാകുന്ന ആദ്യ സംവിധാന ചിത്രത്തില്‍ ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
കേരളത്തിലെ സംഗീത മേഖലയില്‍ നിന്ന് കമല്‍ ഹാസനെ പോലെയുള്ള ഒരു ലെജന്റിന്റെ ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ജേക്‌സ് ബിജോയ് പറഞ്ഞു. തന്റെ ജീവിതത്തില്‍ പകുതിയിലേറെയും തമിഴ്നാട്ടില്‍ ചിലവഴിച്ച വ്യക്തികൂടിയാണ് ജേക്‌സ്. യേര്‍ക്കാട്ടിലെ സ്‌കൂള്‍ കാലഘട്ടം മുതല്‍ തന്റെ കരിയറിന് വഴിത്തിരിവായ വഴിതെളിയിച്ച ചെന്നൈയിലെ ജീവിതവും ഇന്നും എന്നും മനസ്സില്‍ സൂക്ഷിക്കുന്ന ജേക്‌സ് ബിജോയ്ക്ക് ഇത് അഭിമാനനേട്ടം കൂടിയാണ്. മലയാളത്തില്‍ ബ്ലോക്ക്ബസ്റ്റര്‍ ഗാനങ്ങള്‍, സംഗീതം ഒരുക്കിയ ജേക്‌സ് ബിജോയുടെ സംഗീത മേഖലയിലെ മികവുറ്റ പ്രവര്‍ത്തനം കമല്‍ ഹാസന്‍ ചിത്രത്തിലും സംഗീതസംവിധാനം മിന്നിക്കും എന്നുറപ്പാണ്. കമല്‍ ഹാസന്‍ അന്‍പറിവ് ചിത്രത്തിന്റെ ഷൂട്ടിംഗ്, മറ്റു അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ വരും നാളുകളില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.
