ലോകസിനിമയ്‌ക്കു മുന്നിൽ ഇന്ത്യൻ സിനിമയുടെ 'കൽകി' : റിവ്യൂ

ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനിക്കാൻ പറ്റിയ ഒരു സിനിമയാണ് അദ്ദേഹം നൽകിയിരിക്കുന്നത്

Starcast : Prabhas, Amithab Bachan, Kamal Hasan

Director: Nag Ashwin

( 4.5 / 5 )

ഒരു മസ്റ്റ് വാച്ച് മൂവി, തിയേറ്റർ എക്സ്പീരിയൻസ് മിസ് ചെയ്യാൻ പാടില്ലാത്ത സിനിമ. നാഗ് അശ്വിന്റെ സംവിധാനത്തിൽ വന്ന കൽക്കിയെക്കുറിച്ചു പറയാനുള്ള ആദ്യ കാര്യം ഇത് തന്നെയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസിനെ നായകനാക്കി വരുന്ന ചിത്രം റിലീസിന് എത്തിയപ്പോൾ പ്രതീക്ഷകളും നിരവധിയായിരുന്നു. അതെല്ലാം തന്നെ ശരിവെയ്ക്കും വിധം നാഗ് അശ്വിന്റെ വക ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനിക്കാൻ പറ്റിയ ഒരു സിനിമയാണ് അദ്ദേഹം നൽകിയിരിക്കുന്നത് എന്ന് പറയാം.





അന്ന് ബാഹുബലി കണ്ട് ഇതൊക്കെ ഇന്ത്യൻ സിനിമ തന്നെ ആണോ എന്ന് കരുതിയവരാണ് നമ്മളിൽ പലരും. കൽകിയിലേക്കു വരുമ്പോൾ വീണ്ടും അതേ ചോദ്യം തന്നെ ചോദിക്കണ്ടവരും. സിനിമയുടെ വി എഫ് എക്സ് കാര്യങ്ങളെല്ലാം തിയേറ്ററിൽ തന്നെ അനുഭവിച്ചറിയണ്ടത് തന്നെയാണ്. അത്രമാത്രം മനോഹരമായിട്ട് ആ കാര്യങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ചിത്രത്തിലേക്ക് വന്നാൽ ഒരു വലിയ സ്റ്റാർ കാസറ്റ് തന്നെ ഉണ്ട്. പ്രഭാസിൽ തുടങ്ങിയാൽ അമിതാബ് ബച്ചൻ, കമൽ ഹസൻ, ദീപിക, ദിഷാ പതാനി, പശുപതി, അന്ന ബെൻ അങ്ങനെ നീണ്ടു കിടക്കുന്നു. എല്ലാവരും അവരുടേതായ ഭാഗം നന്നായിട്ട് തന്നെ ചെയ്തു. അതിൽ പ്രേത്യേകം പറയേണ്ടത് അമിതാബ് ബച്ചന്റെ പേര് തന്നെയാണെന്ന് . ഒരു പക്ഷെ പ്രഭാസിനു മുകളിൽ അദ്ദേഹം സിനിമയിൽ സ്കോർ ചെയ്തു. ക്ലൈമാക്സ് വരെ ഇതൊരു അമിതാബ് ബച്ചൻ സിനിമ തന്നെയായിരുന്നു. കമൽ ഹസന്റെ പ്രകടനം കാണാൻ ഇരിക്കുന്നതെ ഒള്ളു. അതിനുള്ളത് ഇവിടെ തുടങ്ങി വച്ചിട്ടുണ്ട്. ബാക്കി ഉള്ളവരും നന്നായിട്ട് തന്നെ ചെയ്തു. ചിത്രത്തിൽ രണ്ട് പ്രധാന ക്യാമിയോ റോൾ ഉണ്ട്. രണ്ടല്ല മൂന്ന്. അതിൽ രണ്ടെണ്ണം നേരത്തേ തന്നെ പുറത്തു വന്നിരുന്നു. ദുൽഖർ സൽമാനും, വിജയ് ദേവരാകോണ്ടയും. അവരേയും പ്ലേസ് ചെയ്തിരിക്കുന്നത് മനോഹരമായിട്ടാണ്.





ഹിന്ദു മിത്തോളജിയുമായി കണക്ട് ചെയ്തു കഥയൊരുക്കിയിരിക്കുന്നത് വളരെ മനോഹരമായിട്ടാണ്. തിരക്കഥയ്ക്ക് നല്ലൊരു ഒഴുക്കുണ്ട്. എന്നാൽ ഒഴുക്കിലെവിടെയോ ചെറിയ ലാഗും തോന്നാം. ആദ്യ പകുതിയിൽ. എന്നാൽ രണ്ടാം പകുതിയിലേക്കു വരുമ്പോൾ സിനിമയിലേക്ക് കൂടൂതൽ അടുപ്പിക്കാൻ തിരക്കഥയ്‌ക്കു സാധിക്കുന്നുണ്ട്. നാഗ് അശ്വിന്റെ സംവിധാന മികവ് കൂടെ വന്നപ്പോൾ അത് നൽകുന്ന എക്സ്സ്‌പീരിയൻസ് ഒന്ന് വേറെ തന്നെയാണ്.

പ്രഭാസ് തന്നെയാണ് ചിത്രത്തിന്റെ മറ്റൊരു പോസിറ്റീവ്. നാളുകൾക്കു ശേഷം അങ്ങനെ പ്രഭാസിന്റെ നല്ലൊരു കഥാപാത്രവും അതിനുപരി നല്ലൊരു സിനിമയും കാണാൻ സാധിച്ചു. ക്ലൈമാക്സിലൊക്കെ പ്രഭാസ് എന്ന നടനലാണ്ട് വേറൊരു ആളെ സങ്കൽപ്പിക്കാൻ സാധിക്കാത്ത തരത്തിൽ അദ്ദേഹം ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് സന്തോഷ് നാരായൺ ആണ്. ആദ്യം കുറച്ചു ഇമ്പാക്ട് തോന്നിയില്ലെങ്കിലും പിന്നീട് അദ്ദേഹം ട്രാക്കിലേക്ക് വന്നു. പിന്നെ മോനോഹരമായിട്ടു ബാക്കി സ്കോർ അദ്ദേഹം ചെയ്തിട്ടുണ്ട്.


തീർച്ചയായും തിയേറ്ററിൽ കണ്ട് ആസ്വദിക്കണ്ട ചിത്രമാണ് കൽക്കി. ചിത്രത്തിന്റെ ഓരോ ഭാഗങ്ങളും അത്ര മനോഹരമായിട്ടാണ് ചെയ്തു വച്ചിരിക്കുന്നത്. ഒരു യൂണിവേർസ് അങ്ങനെ നാഗ് അശ്വിനും തുടങ്ങി വച്ചിരിക്കുകയാണ്. ഇനി വരാനിരിക്കുന്നത് ഇതിലും വലുതായിരിക്കും എന്നതിൽ സംശയമില്ല. മികച്ചൊരു തിയേറ്റർ എക്സ്സ്‌പീരിയൻസ് ആണ് ആഗ്രഹിക്കുന്നതെങ്കിൽ ധൈര്യമായി കൽക്കിക്ക് ടിക്കറ്റ് എടുക്കാം .

Athul
Athul  
Related Articles
Next Story