റിലീസിന് മുന്നേ നൂറു കോടി ഉറപ്പിച്ച് കല്‍ക്കി 2898 എഡി
സിനിമ പ്രേമികൾ ഏറെ ആകാംഷയുടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രെഭാസിനെ നായകനാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നാഗ് അശ്വിൻ ആണ്. അമിതാഭ് ബച്ചനും കമല്‍ഹാസനും പുറമേ ചിത്രത്തില്‍ ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം പ്രീ സെയില്‍ ബിസിനസ് 100 കോടി രൂപ കവിഞ്ഞു എന്നാണ്.
കല്‍ക്കി 2898 എഡിയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വിദേശത്തടക്കം വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ചിലയിടങ്ങളിൽ പുതിയ കൽക്കിക് പകരം പഴയ ഡോ. ചന്ദ്രശേഖറിന്റെ പഴയ കൽക്കി ബുക്ക് ചെയ്തു പണി കിട്ടിയവരും ഉണ്ട്. എന്നാൽ ചിത്രം ഇതിനോടകം വലിയ രീതിയിലുള്ള ഹൈപ് നൽകി കഴിഞ്ഞു. ആരാധകരും ഏറെ പ്രതീക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കുന്നത്.
സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ പ്രധാന നിര്‍മാതാവ്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ എപിക് സയൻസ് ഫിക്ഷനായി എത്തുമ്പോള്‍ നിര്‍മാണം വൈജയന്തി മൂവീസിന്റെ ബാനറിലായിരിക്കും. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും 'കല്‍ക്കി 2898 എഡി'യുടെയും സംഗീതം ഒരുക്കിയിരിക്കുന്നത്.