'കൽക്കി 2898 AD' പ്രി റിലീസ് ചടങ്ങ് മുംബൈയിൽ നടന്നു




പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് - നാഗ് അശ്വിൻ ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 AD'യുടെ പ്രി റിലീസ് ചടങ്ങ് മുംബൈയിൽ നടന്നു. വൈജയന്തി മൂവീസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം താരനിബിഢമായിയിരുന്നു. ജൂൺ 27ന് ചിത്രം ലോകമെമ്പാടും റിലീസിനെത്തും. വേഫറർ മൂവീസ് ചിത്രം കേരളത്തിൽ വിതരണത്തിനെതിക്കും.

അമിതാബ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ തുടങ്ങി പ്രധാന താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബ് ട്രെൻഡിങ്ങ് ലിസ്റ്റിൽ ഇടം നേടുകയും വൻ പ്രേക്ഷക സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ റിലീസിനായി അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. വർഷങ്ങൾക്ക് ശേഷം ശോഭന തെലുഗ് ഇൻഡസ്ട്രിയിലേക്ക് 'കൽക്കി 2898' ലൂടെ തിരിച്ചെത്തുന്നതും പ്രേക്ഷകർക്ക് ആവേശം പകരുന്നു.

ചരിത്രങ്ങൾ കുറിച്ചുകൊണ്ടാണ് 'കൽക്കി 2898'ന്റെ വരവ്. കോമിക് കോൺ സാൻ ഡിയഗോയിൽ അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയും ആനിമേറ്റഡ് സീരീസ് പ്രെസെന്റ ചെയ്ത ആദ്യ ഇന്ത്യൻ സിനിമയും 'കൽക്കി 2898 AD' ആയി മാറിക്കഴിഞ്ഞു.




ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. പി ആർ ഒ - ശബരി

Athul
Athul  
Related Articles
Next Story