'മിറൈ' ബോക്‌സ് ഓഫീസ് ബ്ലോക്ക്ബസ്റ്റര്‍ : 2 ദിവസങ്ങള്‍ കൊണ്ട് 55.6 കോടി കളക്ഷന്‍

ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്.

Starcast : Theja Sajja, Rithika Nayak

Director: Karthik Gattamneni

( 0 / 5 )

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാര്‍ത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത 'മിറൈ'യുടെ രണ്ടാം ദിനം പിന്നിടുമ്പോള്‍ ചിത്രം ബ്ലോക്ക്ബസ്റ്ററായി മാറി. 55.60 കോടിയാണ് ആദ്യ രണ്ട് ദിവസങ്ങള്‍ കൊണ്ട് ആഗോളതലത്തില്‍ ചിത്രം നേടിയത്. ബുക്കിങ്ങ് അതിവേഗം ഓരോ മണിക്കൂറിലും വര്‍ദ്ധിക്കുന്നു. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്.

ഹനു-മാന്‍ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം വീണ്ടുമൊരു പാന്‍-ഇന്ത്യ ആക്ഷന്‍-സാഹസിക സിനിമയില്‍ തേജ സജ്ജ ഇത്തവണ തീയേറ്ററുകളിലേക്ക് എത്തിയത്. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിതിക നായക് ആണ് ചിത്രത്തിലെ നായിക. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍.

പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ടീസര്‍ സൂചന നല്‍കിയിരുന്നു. ഒരു സൂപ്പര്‍ യോദ്ധാവായാണ് തേജ സജ്ജ ഈ ചിത്രത്തില്‍ വേഷമിടുന്നത്. ആക്ഷന്‍, ത്രില്‍, പ്രണയം, ഫാന്റസി ഘടകങ്ങള്‍, മിത്ത് എന്നിവയെലാം കോര്‍ത്തിണക്കിയ ഒരു പാന്‍ ഇന്ത്യന്‍ ദൃശ്യാനുഭവമാണ് ചിത്രം പുറത്ത് വന്ന ചിത്രത്തിന്റെ ടീസര്‍ രാജ്യവ്യാപകമായി മികച്ച പ്രേക്ഷക ശ്രദ്ധ നേടുന്നു..

മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിച്ചിരിക്കുന്നത്. ശ്രിയ ശരണ്‍, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവന്‍ ചോപ്ര, തന്‍ജ കെല്ലര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കാര്‍ത്തിക് ഘട്ടമനേനിയുടെ സംവിധാനത്തില്‍ ഒരു വമ്പന്‍ സിനിമാനുഭവമായി ആണ് 'മിറൈ' ഒരുങ്ങുന്നത്. സംവിധായകന്‍ തന്നെ രചിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചതും അദ്ദേഹം തന്നെയാണ്. ചിത്രത്തിന്റെ രചനയിലും സംഭാഷണത്തിലും സംവിധായകനൊപ്പം മണിബാബു കരണവും പങ്കാളിയാണ്. .

സംവിധാനം, തിരക്കഥ: കാര്‍ത്തിക് ഘട്ടമനേനി, നിര്‍മ്മാതാക്കള്‍: ടിജി വിശ്വ പ്രസാദ് & കൃതി പ്രസാദ്, ബാനര്‍: പീപ്പിള്‍ മീഡിയ ഫാക്ടറി, സഹനിര്‍മ്മാതാവ്: വിവേക് കുച്ചിഭോട്‌ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുജിത്ത് കുമാര്‍ കൊല്ലി, ചീഫ് കോ-ഓര്‍ഡിനേറ്റര്‍: മേഘശ്യാം, ഛായാഗ്രഹണം: കാര്‍ത്തിക് ഘട്ടമനേനി, സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, രചന: മണിബാബു കരണം

Bivin
Bivin  
Related Articles
Next Story