നിഖില്‍- ഭരത് കൃഷ്ണമാചാരി പാന്‍ ഇന്ത്യന്‍ ചിത്രം 'സ്വയംഭൂ' റിലീസ് 2026 ഫെബ്രുവരി 13 ന്

നിഖില്‍ ഒരു ഇതിഹാസ യോദ്ധാവിന്റെ വേഷത്തില്‍ എത്തുന്ന ഈ ചിത്രം പിക്‌സല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഭുവനും ശ്രീകറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ടാഗോര്‍ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്.

Starcast : Nikhil, Samyuktha Menon, Nabha Natesh

Director: Bharat Krishnamachari

( 0 / 5 )

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'സ്വയംഭൂ' റിലീസ് തീയതി പുറത്ത്. 2026 ഫെബ്രുവരി 13 ന് മഹാ ശിവരാത്രിയോട് അനുബന്ധിച്ചാണ് ചിത്രം ആഗോള റിലീസായി എത്തുക. നിഖില്‍ ഒരു ഇതിഹാസ യോദ്ധാവിന്റെ വേഷത്തില്‍ എത്തുന്ന ഈ ചിത്രം പിക്‌സല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഭുവനും ശ്രീകറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ടാഗോര്‍ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. കാര്‍ത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവന്‍ ശ്രദ്ധ നേടിയ നിഖിലിന്റെ ഇരുപതാമത്തെ ചിത്രമാണ് 'സ്വയംഭൂ'.

മലയാളി താരം സംയുക്ത മേനോനും നഭാ നടേഷും ആണ് ചിത്രത്തിലെ നായികാതാരങ്ങള്‍. കയ്യില്‍ വാളുമായി യുദ്ധത്തിന് നടുവില്‍ നില്‍ക്കുന്ന ധീരനായ ഒരു യോദ്ധാവായി നിഖിലിനെ അവതരിപ്പിക്കുന്ന, ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുന്ന പോസ്റ്ററും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. നേരത്തെ പുറത്ത് വന്ന, നിഖില്‍ - സംയുക്ത ടീമിനെ യോദ്ധാക്കളാക്കി അവതരിപ്പിച്ച ചിത്രത്തിന്റെ പോസ്റ്ററും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

വമ്പന്‍ ബജറ്റും ഉയര്‍ന്ന സാങ്കേതിക നിലവാരവുമുള്ള ഒരു വലിയ ക്യാന്‍വാസില്‍, പീരിയോഡിക് യുദ്ധ പശ്ചാത്തലത്തിലാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ വൈകാതെ പുറത്ത് വരും എന്നാണ് സൂചന. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം, ചൈനീസ്, സ്പാനിഷ്, അറബിക് ഭാഷകളില്‍ ചിത്രം ആഗോള റിലീസായെത്തും.

ഛായാഗ്രഹണം- കെ. കെ. സെന്തില്‍ കുമാര്‍, സംഗീതം- രവി ബസ്രൂര്‍, എഡിറ്റിംഗ് - തമ്മി രാജു , പ്രൊഡക്ഷന്‍ ഡിസൈനര്‍സ്- ഐം. പ്രഭാകരന്‍, രവീന്ദര്‍, സംഭാഷണം - വിജയ് കാമിസേട്ടി, ആക്ഷന്‍ - കിങ് സോളമന്‍, സ്റ്റണ്ട് സില്‍വ, വരികള്‍ - രാമജോഗയ്യ ശാസ്ത്രി, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ - ശബരി.

Bivin
Bivin  
Related Articles
Next Story