ഹാട്രിക് നേട്ടവുമായി പ്രദീപ് രംഗനാഥന്‍; ആദ്യ മൂന്ന് ചിത്രങ്ങളും 100 കോടി ക്ലബില്‍ ഇടം നേടിയ ആദ്യ ഇന്ത്യന്‍ നടന്‍
കീര്‍ത്തിശ്വരന്‍ സംവിധാനം ചെയ്ത്, മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിച്ച അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം, 'ഡ്യൂഡ്', ആദ്യ ആഴ്ചയില്‍ തന്നെ ആഗോളതലത്തില്‍ 100 കോടി കടന്നു. തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ ദീപാവലി ബോക്സ് ഓഫീസില്‍ ആധിപത്യം സ്ഥാപിച്ചു കൊണ്ടാണ് ചിത്രം മുന്നേറിയത്.

നടനും സംവിധായകനുമായ പ്രദീപ് രംഗനാഥന്‍ തന്റെ ആദ്യ മൂന്ന് ചിത്രങ്ങള്‍ 100 കോടി ക്ലബിലെത്തിച്ച ആദ്യ ഇന്ത്യന്‍ നടനായി മാറി. ഇതോടെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആണ് താരം ഇടം നേടിയത്. 'ലവ് ടുഡേ', 'ഡ്രാഗണ്‍', 'ഡ്യൂഡ്' എന്നീ ചിത്രങ്ങളാണ് 100 കോടി ക്ലബില്‍ ഇടം നേടിയ പ്രദീപ് രംഗനാഥന്‍ ചിത്രങ്ങള്‍. കീര്‍ത്തിശ്വരന്‍ സംവിധാനം ചെയ്ത്, മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിച്ച അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം, 'ഡ്യൂഡ്', ആദ്യ ആഴ്ചയില്‍ തന്നെ ആഗോളതലത്തില്‍ 100 കോടി കടന്നു. തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ ദീപാവലി ബോക്സ് ഓഫീസില്‍ ആധിപത്യം സ്ഥാപിച്ചു കൊണ്ടാണ് ചിത്രം മുന്നേറിയത്. ആദ്യ ദിവസം തന്നെ 22 കോടിയാണ് ചിത്രം നേടിയ ആഗോള ഗ്രോസ്.
തന്റെ ഈ വിജയത്തില്‍ പ്രദീപ് രംഗനാഥന്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചു. ദുബായ്, മലേഷ്യ, സിംഗപ്പൂര്‍, യുകെ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും തനിക്ക് നല്‍കിയ തുടര്‍ച്ചയായ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു .
നടനാകുന്നതിന് മുമ്പ്, ജയം രവിയും കാജല്‍ അഗര്‍വാളും അഭിനയിച്ച കോമാളി (2019) എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് ഒരു സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. വേല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ നിര്‍മ്മിച്ച ആ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. എജിഎസ് എന്റര്‍ടൈന്‍മെന്റിന്റെ കീഴില്‍ പുറത്തിറങ്ങിയ ലവ് ടുഡേ (2022) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന പ്രദീപ്, ഈ ചിത്രത്തിലൂടെ ആണ് ആദ്യം 100 കോടി ക്ലബില്‍ ഇടം നേടിയത്. അതിന് ശേഷം പ്രദീപ് നായകനായെത്തിയ, അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ഡ്രാഗണ്‍ (2025) എന്ന ചിത്രം പത്ത് ദിവസത്തിനുള്ളില്‍ 100 കോടിയിലധികം കളക്ഷന്‍ നേടി ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറി. ഇന്ത്യയിലും വിദേശത്തും, അതുപോലെ, മള്‍ട്ടിപ്ലെക്‌സ്, എ ക്ലാസ് സെന്ററുകള്‍ മുതല്‍ സി ക്ലാസ് സെന്ററുകളില്‍ വരെ വലിയ ജനക്കൂട്ടത്തെ തീയേറ്ററുകളില്‍ എത്തിക്കാന്‍ കഴിയുന്ന ബോക്‌സ് ഓഫീസ് മൂല്യമാണ് പ്രദീപ് കാണിച്ചു തരുന്നത്.
യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന പ്രദീപ് രംഗനാഥന്‍, പുതിയ കാലഘട്ടത്തിലെ മാസ് നായകനായി ആണ് വിലയിരുത്തപ്പെടുന്നത്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത 'ലവ് ഇന്‍ഷുറന്‍സ് കമ്പനി ' ആണ് പ്രദീപ് നായകനായി എത്തുന്ന പുതിയ ചിത്രം. 7 സ്‌ക്രീന്‍ സ്റ്റുഡിയോയും റൗഡി പിക്‌ചേഴ്‌സും സംയുക്തമായി നിര്‍മ്മിച്ച ഈ ചിത്രം ഇതിനോടകം വലിയ പ്രതീക്ഷയാണ് പ്രേക്ഷകരില്‍ ഉണ്ടാക്കിയിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമാ വ്യവസായത്തില്‍ ആദ്യ 3 ചിത്രങ്ങള്‍ കൊണ്ട് തന്നെ കോളിളക്കം സൃഷ്ടിച്ചുകൊണ്ട്, ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരമൂല്യത്തിലേക്ക് കുതിക്കുന്ന ഒരാളായി ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ് ഇന്ന് പ്രദീപ് രംഗനാഥന്‍. പിആര്‍ഒ - ശബരി
