ബോക്കബ്സ്റ്റർ ചിത്രം ധൂമിന്റെ 4-മത്തെ ഫ്രാൻഞ്ചൈസിയിൽ രൺബീർ കപൂർ; ചിത്രം 2025 അവസാനം.
ലോകത്തെമ്പാടും വലിയ ആരാധകരുള്ള ധൂമിന്റെ നാലാം ഭാഗം പ്രേക്യപിച്ചു നിർമ്മാതാവ് ആദിത്യ ചോപ്ര. രൺബീർ കപൂറായിരിക്കും ധൂം 4-ൽ പ്രധാന വേഷത്തിൽ എത്തുന്നത്.രൺബീറുമായുള്ള ചർച്ചകൾ വളരെക്കാലമായി തുടരുകയായിരുന്നു. കഥകേട്ട് അദ്ദേഹം ചിത്രത്തിന്റെ ഭാഗമാകാൻ താല്പര്യത്തെ കാണിച്ചെന്നും , അഗ്രിമെന്റിൽ ഒപ്പുവെച്ചുവെന്നുമാണ് നിർമാതാവ് ആദിത്യ ചോപ്ര പറയുന്നത്. ധൂം 4-ൽ രൺബീർ നെഗറ്റീവ് കഥാപാത്രം അവതരിപ്പിക്കുമെങ്കിലും, മറ്റ് അഭിനേതാക്കളൊന്നും ചിത്രത്തിൽ ഉണ്ടാവില്ല. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി യുവ നടമാരാരിക്കും എത്തുക. ചിത്രം 2025 അവസാനം തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. തമിഴ് നടൻ സൂര്യ പ്രതിനായകനായി ധൂം 4-ൽ എത്തുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന അഭ്യൂഹം.
2004-ൽ, സഞ്ജയ് ഗാധ്വി സംവിധാനം ചെയ്ത് ജോൺ എബ്രഹാം, അഭിഷേക് ബച്ചൻ, ഉദയ് ചോപ്ര അഭിനയിച്ച ധൂം വൻ വിജയമായിരുന്നു. രണ്ട് വർഷത്തിന് ശേഷം 2006-ൽ, ധൂം 2-ൽ പ്രതിനായകനായി ഹൃത്വിക് റോഷനും നായികയായി ഐശ്വര്യ റായിയും എത്തിയതോടെ ചിത്രത്തിന്റെ ആരാധക വൃത്തം ഉയർന്നു. 2013-ൽ ആമിർ ഖാനുമായി ഫ്രാഞ്ചൈസി കൂടുതൽ വളർന്നതോടെ, നാലാം ഭാഗത്തിന്റെ കാസ്റ്റിംഗിൻ്റെ സാധ്യതയെക്കുറിച്ച് ആരാധകർക്കിടയിൽ നിരന്തരം ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു.
ആദിത്യ ചോപ്രയുടെ മേൽനോട്ടത്തിൽ യാഷ് രാജ് ഫിലിംസ് ധൂം 4 ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലേക്ക് സജീവമായി പ്രവേശിചിരിക്കുന്നു എന്നാണ് എപ്പോൾ ലഭിക്കുന്ന വാർത്ത. മുമ്പത്തെ എല്ലാ ഭാഗങ്ങളെയും പോലെ, വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.
യാഷ് രാജ് ഫിലിംസ് ഒരുക്കുന്ന വാർ 2, മർദാനി 3, പത്താൻ 2, ടൈഗർ വേഴ്സസ് പത്താൻ, എന്നിവ അടക്കമുള്ള ചിത്രങ്ങൾ കാണാൻ അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യയിലെ സിനിമ ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. ലവ് ആൻഡ് വാർ, രാമായണ, ധൂം 4, അനിമൽ 2 എന്നിവയാണ് രൺബീറിന്റെ പ്രഖ്യാപിച്ചിട്ടുള്ള അടുത്ത ചിത്രങ്ങൾ.