ബോളിവുഡിന്റെ നടി സ്മൃതി ബിശ്വാസ് അന്തരിച്ചു

ആദ്യകാല ബോളിവുഡ് നടി സ്മൃതി ബിശ്വാസ് അന്തരിച്ചു. നൂറു വയസ്സായിരുന്നു. ഒരുകാലത്ത് ഹിന്ദി, മറാത്തി, ബംഗാളി ചിത്രങ്ങളിൽ നിറഞ്ഞുനിന്ന സ്മൃതി നാസിക് ഒറ്റ മുറി ഫ്‌ലാറ്റിൽ ആയിരുന്നു താമസം. ബാലതാരമായി അഭിനയ ലോകത്ത് എത്തിയ സ്മൃതി മുൻനിര സംവിധായകരായ ഗുരുദത്ത്, വി ശാന്താറാം, മൃണാൾ സെൻ, ബിമൽ റോയ്, ബിആർ ചോപ്ര, രാജ് കപൂർ എന്നിവരുടെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ദേവ് ആനന്ദ്, കിഷോർ കുമാർ, ബൽരാജ് സാഹ്നി തുടങ്ങിയവർക്കൊപ്പം ഒട്ടേറെ ചിത്രങ്ങളിൽ അഭിനിയിച്ചു. 1930ൽ സന്ധ്യ എന്ന ബംഗാളി ചിത്രത്തിലൂടെയായിരുന്നു സിനിമാ പ്രവേശം. 1960ൽ റിലീസ് ചെയ്ത മോഡൽ ഗേൾ ആണ് ആദ്യ ഹിന്ദി ചിത്രം. സംവിധായകൻ എസ്ഡി നരാംഗിനെ വിവാഹം കഴിച്ച ശേഷം സ്മൃതി അഭിനയ രംഗത്തുനിന്നു പിൻവാങ്ങി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നൂറാം പിറന്നാൾ ആഘോഷിച്ചത്.

Related Articles

Next Story