എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്‌മാണ്ഡ ട്രയ്‌ലര്‍ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുര്‍ഗ ആര്‍ട്ട്‌സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളില്‍ കെ എല്‍ നാരായണ, എസ് എസ് കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്‌മാണ്ഡ ട്രയ്‌ലര്‍ റിലീസായി. ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്‌ലര്‍ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുര്‍ഗ ആര്‍ട്ട്‌സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളില്‍ കെ എല്‍ നാരായണ, എസ് എസ് കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ചു മില്യണില്‍പ്പരം കാഴ്ചക്കാരുമായി ട്രയ്‌ലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ്ങില്‍ മുന്നിലാണ്.
പ്രേക്ഷകര്‍ക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്‌ലര്‍ റാമോജി ഫിലിം സിറ്റിയില്‍ നടന്ന ഇവെന്റില്‍ 130ഃ100 ഫീറ്റില്‍ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദര്‍ശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനില്‍ അവസാനം എത്തിയപ്പോള്‍ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എന്‍ട്രി ചെയ്തപ്പോള്‍ അറുപത്തിനായിരത്തില്‍പ്പരം കാഴ്ചക്കാര്‍ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹര്‍ഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആര്‍ ആര്‍ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം വാരണാസി 2027ല്‍ തിയേറ്ററുകളിലേക്കെത്തും. പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖര്‍.
