സുബോധ് ഖാനോല്‍ക്കര്‍ - ദിലീപ് പ്രഭാവല്‍ക്കര്‍ ചിത്രം 'ദശാവതാരം' ടീസര്‍ പുറത്ത്

മറാത്തിയിലെ ബ്ലോക്ക്ബസ്റ്റര്‍ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബര്‍ 12 ന് കേരളത്തില്‍ റിലീസ് ചെയ്യും.

Starcast : Dileep Prabhavalkar, Mahesh Manjrekkar, Bharath Jadav, Sidharth Menon

Director: Subodh Khanolkar

( 0 / 5 )

സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്‌സ് മാര്‍ക്കറ്റിംഗ് അവതരിപ്പിക്കുന്ന 'ദശാവതാരം' മലയാളം ടീസര്‍ പുറത്ത്. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റര്‍ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബര്‍ 12 ന് കേരളത്തില്‍ റിലീസ് ചെയ്യും. സുബോധ് ഖാനോല്‍ക്കര്‍ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ഓഷ്യന്‍ ഫിലിം കമ്പനി, ഓഷ്യന്‍ ആര്‍ട്ട് ഹൌസ് പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ സുജയ് ഹാന്‍ഡെ, ഓങ്കാര്‍ കേറ്റ്, സുബോധ് ഖനോല്‍ക്കര്‍, അശോക് ഹാന്‍ഡെ, ആദിത്യ ജോഷി, നിതിന്‍ സഹസ്രബുധെ, മൃണാള്‍ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവരാണ്. ചിത്രം മലയാളത്തില്‍ അവതരിപ്പിക്കുന്നത് മാക്‌സ് മാര്‍ക്കറ്റിംഗ് ബാനറില്‍ ഉമേഷ് കുമാര്‍ ബന്‍സാല്‍, ബവേഷ് ജനവ്‌ലേക്കര്‍, വരുണ്‍ ഗുപ്ത.

ദിലീപ് പ്രഭാവല്‍ക്കര്‍, മഹേഷ് മഞ്ജരേക്കര്‍, ഭരത് ജാദവ്, സിദ്ധാര്‍ത്ഥ് മേനോന്‍, പ്രിയദര്‍ശിനി ഇന്‍ഡാല്‍ക്കര്‍, വിജയ് കെങ്കറെ, രവി കാലെ, അഭിനയ് ബെര്‍ഡെ, സുനില്‍ തവാഡെ, ആരതി വഡഗ്ബാല്‍ക്കര്‍, ലോകേഷ് മിത്തല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മറാത്തി ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തില്‍ തീയേറ്റര്‍ റിലീസായെത്തുന്നത്. ഏതു ഭാഷയിലെയും മികച്ച ചിത്രങ്ങളെ ഒരേ മനസ്സോടെ സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകര്‍ എന്നത് കൊണ്ടാണ് ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് അവര്‍ക്കു മുന്നിലേക്ക് എത്തിക്കുന്നതെന്ന് വരുണ്‍ ഗുപ്ത പറയുന്നു. 'ദശാവതാരം' എന്ന ചിത്രത്തിലെ ദൃശ്യങ്ങളും ഈ ചിത്രം പങ്ക് വെക്കുന്ന ഇമോഷനും തന്നെ അമ്പരപ്പിച്ചു എന്നും, ഇത്തരമൊരു മികച്ച ചിത്രം ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഒതുങ്ങി പോകരുത് എന്ന ആഗ്രഹമാണ് ഇത് മലയാളത്തില്‍ എത്തിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിയേറ്റീവ് പ്രൊഡ്യൂസര്‍-അജിത് ഭുരെ, ഛായാഗ്രഹണം-ദേവേന്ദ്ര ഗോലത്കര്‍, സംഗീതം, പശ്ചാത്തല സംഗീതം- എ വി.പ്രഫുല്‍ചന്ദ്ര, എഡിറ്റര്‍-ഫൈസല്‍ മഹാദിക്, ഗാനരചന, സംഭാഷണം-ഗുരു താക്കൂര്‍, ഓണ്‍ സെറ്റ് എഡിറ്റര്‍-സുദര്‍ശന്‍ സത്പുതേ, സൌണ്ട് ഡിസൈന്‍-ശിശിര്‍ ചൌസാല്‍ക്കര്‍, അക്ഷയ് വൈദ്യ, പ്രൊഡക്ഷന്‍ ഡിസൈന്‍-സഞ്ജീവ് റാണെ, കോസ്റ്റ്യൂം ഡിസൈന്‍-സച്ചിന്‍ ലോവലേക്കര്‍, മേക്കപ്പ് ഡിസൈന്‍-രോഹിത് മഹാദിക്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ചന്ദ്രശേഖര്‍ നന്നവെയര്‍, നൃത്തസംവിധായക-സോണിയ പാര്‍ച്ചൂരെ, പൂജ കാലെ, പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍-സിദ്ധാന്ത് പാട്ടീല്‍, കണ്‍സെപ്റ്റ് ആര്‍ട്ട്-ആശിഷ് ബോയാനെ, നിര്‍മ്മാണ ടീം- വിക്രാന്ത് ഷിന്‍ഡെ, അക്ഷയ് കോലാപൂര്‍ക്കര്‍, സിദ്ധാര്‍ത്ഥ ശങ്കര, നരേന്ദ്ര റാസല്‍, സംവിധാന ടീം- മോഹിത് കുണ്ടെ, സിദ്ധാന്ത് പാട്ടീല്‍, ഹൃതുജ വാസൈകര്‍, ആശിഷ് മോറെ, റീ-റെക്കോര്‍ഡിംഗ്-വിത്തല്‍ ഗോര്‍, ആക്ഷന്‍-ബികാഷ് കുമാര്‍ സിംഗ്, ഡിഐ & വിഎഫ്എക്‌സ്-ന്യൂബ് സിറസ്, കളറിസ്റ്റ്-ഹാനി ഹാലിം, ചീഫ് അസിസ്റ്റന്റ് ഡയറക്ടര്‍-സേജല്‍ രണ്‍ദീവ്, അനികേത് സാനെ, കാസ്റ്റിംഗ്-യുഗന്ധര്‍ ദേശ്പാണ്ഡെ (കാസ്റ്റിംഗ് യുഗ), മാര്‍ക്കറ്റിംഗ്-പൂര്‍ണസ്യ ഒഫീഷ്യല്‍, വിഷ്വല്‍ പ്രൊമോഷന്‍ (മലയാളം)-ഓഷ്യന്‍ ഫിലിം കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റ്-സുഗന്ധ ലോണിക്കര്‍, പബ്ലിസിറ്റി ഡിസൈന്‍ & വിഷ്വല്‍ പ്രമോഷന്‍-സച്ചിന്‍ ഗുരവ് , സോഷ്യല്‍ മീഡിയ-വൈഭവ് ഷേത്കര്‍, സീ സ്റ്റുഡിയോസ് ടീം റവന്യൂ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ്-ഗിരീഷ് ജോഹര്‍, ഡിസ്ട്രിബ്യൂഷന്‍-സാദിക് ചിതാലികര്‍, ലീഗല്‍-സുചേത ബര്‍മന്‍, കിനത് സിസോദിയ, ഫിനാന്‍സ് ഹെഡ്-നിലേഷ് ദേവദ, മാക്‌സ് ടീം സിഎംഒ-രോഹന്‍ റാണെ, കണ്ടന്റ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ് ലീഡ് - കവിത സംഗുര്‍ദേക്കര്‍, പിആര്‍ഒ- ശബരി

Bivin
Bivin  
Related Articles
Next Story