ഇന്ത്യന്‍ സിനിമയുടെ 'ഡാര്‍ലിങ്' പ്രഭാസിന് ഇന്ന് ജന്മദിനം; ആശംസകളുമായി ആരാധക ലോകം
ഇന്ത്യന്‍ സിനിമ ഇന്നേവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ പ്രോജക്ടുകളാണ് പ്രഭാസിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര പാന്‍-ഇന്ത്യന്‍ താരം പ്രഭാസിന് ഇന്ന് ജന്മദിനം. ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലൂടെ രാജ്യമെമ്പാടും ആരാധകരെ നേടിയ താരത്തിന് സിനിമാ മേഖലയില്‍ നിന്നുള്ളവരും ആരാധകരും ആശംസയുമായി രംഗത്തെത്തി. അതേസമയം ഇന്ത്യന്‍ സിനിമ ഇന്നേവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ പ്രോജക്ടുകളാണ് പ്രഭാസിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.'ദി രാജാസാബ്', 'സലാര്‍: പാര്‍ട്ട് 2 - ശൗര്യാംഗ പര്‍വ്വ', 'സ്പിരിറ്റ്', 'കല്‍ക്കി 2898 എഡി: പാര്‍ട്ട് 2' തുടങ്ങിയ വന്‍കിട ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ഈ ചിത്രങ്ങള്‍ക്കായി സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്.
സ്ഥിരമായ ബ്ലോക്ക്ബസ്റ്റര്‍ വിജയങ്ങള്‍ക്കപ്പുറം വിവാദങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്ന പ്രകൃതവും പ്രഭാസിനെ നിര്‍മ്മാതാക്കള്‍ക്കിടയില്‍ വിശ്വസ്തനാക്കുന്നു. ഒരു സിനിമയുടെ വിജയഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി പ്രഭാസിന്റെ സാന്നിധ്യമാണ് പല നിര്‍മ്മാതാക്കളും കണക്കാക്കുന്നത്.
എല്ലാ വര്‍ഷവും ഒക്ടോബറില്‍ ആരാധകര്‍ താരത്തിന്റെ ജന്മദിനം ആഘോഷിക്കാറുണ്ട്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പഴയ ഹിറ്റ് ചിത്രങ്ങളായ 'ഈശ്വര്‍', 'പൗര്‍ണമി', 'ബാഹുബലി' തുടങ്ങിയവ വീണ്ടും തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്. സിനിമാ ജീവിതത്തിനപ്പുറം, പൊതുശ്രദ്ധയില്‍ വരാതെ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും പ്രഭാസ് ശ്രദ്ധേയനാണ്.
അതിവേഗം സിനിമകള്‍ പൂര്‍ത്തിയാക്കുന്നതിലും താരം മുന്നിലാണ്. 'കല്‍ക്കി', 'സലാര്‍' തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ ഒരു വര്‍ഷത്തിനുള്ളിലാണ് പ്രഭാസ് പൂര്‍ത്തിയാക്കി പ്രേക്ഷകരിലേക്ക് എത്തിച്ചത്. 'ബാഹുബലി', 'കല്‍ക്കി' തുടങ്ങിയ ചിത്രങ്ങളിലൂടെ 1000 കോടി ക്ലബ്ബില്‍ സ്ഥിരമായി ഇടം നേടുന്ന പ്രഭാസ്, ബ്രഹ്‌മാണ്ഡ ചിത്രങ്ങള്‍ ഒരുക്കുന്ന സംവിധായകരുടെ ആദ്യ പരിഗണനയിലുള്ള താരങ്ങളില്‍ ഒരാള്‍ കൂടിയാണ്.