ഒരു കുടുംബം തകര്‍ത്തപ്പോള്‍ സന്തോഷമായോ?

തൃഷയ്‌ക്കെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണം

Starcast : Vijay

Director: Trisha Krishnan

( 0 / 5 )

നടനും ടി.വി.കെ നേതാവുമായ വിജയ്‌ക്കെതിരെ ഭാര്യ സംഗീത വിവാഹമോചന ഹര്‍ജി നല്‍കിയതിനു പിന്നാലെ നടി തൃഷയ്‌ക്കെതിരെ സൈബര്‍ ആക്രമണം. അതിരൂക്ഷമായ ഭാഷയിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ വരുന്നത്. തൃഷ തന്റെ ഇന്‍സ്റ്റാഗ്രാം പേരില്‍ ചില ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു കമന്റായാണ് അധിക്ഷേപ വാക്കുകളും പരിഹാരങ്ങളുമായി കമന്റുകള്‍ നിറയുന്നത്.

തന്റെ ഭര്‍ത്താവായ വിജയ്ക്ക് 2021 ഏപ്രില്‍ മുതല്‍ ഒരു നടിയുമായി അവിഹിത ബന്ധമുണ്ടെന്നാണ് ചെങ്കല്‍പേട്ട് കുടുംബകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സംഗീത ആരോപിക്കുന്നത്. ഇത് തനിക്ക് വൈകാരികമായ വേദനയും മാനസിക വിഷമവുമുണ്ടാക്കി. മറ്റൊരു ബന്ധത്തിലേര്‍പ്പെട്ടതിലൂടെ വിജയ് വിവാഹജീവിതത്തില്‍ വിശ്വാസവഞ്ചന നടത്തി. താന്‍ അറിഞ്ഞപ്പോള്‍ നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനല്‍കി. എന്നാല്‍ വിജയ് വീണ്ടും ബന്ധം തുടരുകയും ചെയ്‌തെന്നും ഹര്‍ജിയിലുണ്ട്. ഈ വാര്‍ത്ത പുറത്തുവന്നതോടെയാണ് തൃഷയ്‌ക്കെതിരെ സൈബറിടത്തില്‍ കനത്ത ആക്രമണം നടക്കുന്നത്.

ഒരു കുടുംബം ഇല്ലാതാക്കിയതിന് അഭിനന്ദനങ്ങള്‍ എന്നാണ് ഒരാള്‍ പ്രതികരിച്ചത്. ഇങ്ങനെ ചെയ്യേണ്ടിയിരുന്നില്ല, അപ്പോ പുരിയല ഇപ്പോ പുരിയിത്, ഡിവോഴ്‌സ് വാര്‍ത്ത വന്നതിനുശേഷം ഇവരുടെ ചിത്രങ്ങള്‍ കാണാന്‍ വന്നവര്‍ ആരൊക്കെ, സന്തോഷമായില്ലേ?, അവനവന്റെ കാര്യം നോക്കി ജീവിച്ചാല്‍ പോരേ? എന്നെല്ലാമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന കമന്റുകള്‍. മീമുകളായും ജിഫുകളായും കമന്റിടുന്നവര്‍ വേറെയുമുണ്ട്.

സംഗീതയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിജയ്യോട് ഏപ്രില്‍ 20-ന് നേരിട്ട് ഹാജരാകാന്‍ നോട്ടീസ് അയക്കുകയും അന്നേ ദിവസം തന്നെ വാദം കേള്‍ക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഗൗരവമേറിയ ആരോപണങ്ങളാണ് ഹര്‍ജിയില്‍ സംഗീത വിജയ്ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

ഇരുവരുടേയും വിവാഹം ആദ്യം രജിസ്റ്റര്‍ ചെയ്തത് യു.കെയിലാണ്. യുകെ പൗരത്വമുള്ള വ്യക്തിയാണ് സംഗീതയെന്നതിനാലാണ് ഇത്. 1998 ജൂലായ് 10-നായിരുന്നു യുകെയിലെ വിവാഹ രജിസ്ട്രേഷന്‍. ഇതിന് ശേഷം പിന്നീട് 1999 ഓഗസ്റ്റ് 25-ന് ചെന്നൈയില്‍ വെച്ച് ആചാരങ്ങളോടെയും വിവാഹം നടന്നിരുന്നു. 27 വര്‍ഷത്തോളം നീണ്ട ദാമ്പത്യജീവിതത്തിന് ശേഷമാണ് സംഗീത വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്.

Bivin

Bivin

 
Related Articles
Next Story