ഈ കുഞ്ഞാണോ ആവേശത്തിൽ അഭിനയിച്ചത്?, അതിശയിച്ച് സത്യരാജ്

രണ്ട് താരങ്ങൾ ഒരുമിച്ചുള്ള ഒരു പഴയ ചിത്രമാണിപ്പോൾ ചർച്ചാവിഷയം. തമിഴിലെ മുതിർന്നതാരം സത്യരാജും മലയാളികളുടെ സ്വന്തം ഫഹദ് ഫാസിലുമാണ് ചിത്രത്തിലുള്ളത്. കുഞ്ഞുഫഹദിനെ മടിയിലിരുത്തിയിരിക്കുകയാണ് ചിത്രത്തിൽ സത്യരാജ്. അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഈ ചിത്രത്തേക്കുറിച്ചുള്ള കഥ പറഞ്ഞു സത്യരാജ്.

മലയാളത്തിലെന്നപോലെ തമിഴിലും ചിത്രങ്ങളൊരുക്കിയിട്ടുള്ള സംവിധായകനാണ് ഫാസിൽ. സത്യരാജിനെ നായകനാക്കി ഫാസിൽ രണ്ട് ചിത്രങ്ങൾ സംവിധാനംചെയ്തിട്ടുണ്ട്. എൻ ബൊമ്മക്കുട്ടി അമ്മാവുക്ക്, പൂവിഴി വാസലിലേ എന്നിവയായിരുന്നു ആ ചിത്രങ്ങൾ. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ഫാസിൽതന്നെ സംവിധാനംചെയ്ത ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയിരുന്നു എൻ ബൊമ്മക്കുട്ടി അമ്മാവുക്ക്. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഇടവളയിലാണ് ഫാസിലിന്റെ വീട്ടിൽ പോയപ്പോഴാണ് സത്യരാജ് ഫഹദിനൊപ്പം ചിത്രമെടുത്തത്.

ആലപ്പുഴയിലാണ് പൂവിഴി വാസലിലേ, എൻ ബൊമ്മക്കുട്ടി അമ്മാവുക്ക് എന്നീ ചിത്രങ്ങൾ ചിത്രീകരിച്ചത്. ഇതിൽ ബൊമ്മക്കുട്ടി അമ്മാവുക്ക് ഷൂട്ടിങ്ങിനിടെ ഉച്ചഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് കുഞ്ഞുഫഹദിനെ മടിയിലിരുത്തി ഫോട്ടോയെടുത്തത്. ഗംഭീരമായിരുന്നു ഫാസിൽ സാറിന്റെ വീട്ടിലെ ലോബ്സ്റ്റർ ബിരിയാണി. ഭക്ഷണം കഴിഞ്ഞശേഷമായിരുന്നു ഈ ചിത്രമെടുത്തത്. മാമന്നനിലും ആവേശത്തിലും അഭിനയിച്ചത് ഈ കുട്ടിയാണെന്ന് അറിയില്ലായിരുന്നു." സത്യരാജ് പറഞ്ഞു.

Related Articles

Next Story