'മക്കള്‍ ചോദിക്കും, ഒരു സാധാരണ അച്ഛനായിക്കൂടേ'-അജിത്ത്

Actor Ajith interview


സ്വകാര്യതയ്ക്ക് ഏറെ പ്രധാന്യം നല്‍കുന്ന നടനാണ് തല അജിത്ത്. അജിത്തിന്റെയും ശാലിനിയുടെയും കുടുംബ ജീവിതത്തിന്റെ വിശേഷങ്ങളും അവര്‍ ആരാധകരുമായി പങ്കുവയ്ക്കാരുണ്ട്. ആരാധന അതിരു വിടുന്നതിന്റെ പ്രശ്‌നത്തെ കുറിച്ചുള്ള അജിത്തിന്റെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുന്നു. ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് അജിത്തിന്റെ പരാമര്‍ശങ്ങള്‍.

'ആരാധകരുടെ സ്‌നേഹത്തിന് എന്നും കടപ്പാടുണ്ട്. പക്ഷേ, ആരാധകര്‍ മൂലം കുടുംബത്തിനൊപ്പം സമാധാനത്തോടെ പുറത്തുപോകാന്‍ കഴിയുന്നില്ല. പ്രശസ്തി ഇരുതല മൂര്‍ച്ചയുള്ള വാളിനെ പോലെയാണ്. പ്രശസ്തി നല്ല ജീവിതം സമ്മാനിക്കും. എന്നാല്‍, മറ്റു ചില കാര്യങ്ങള്‍ അപഹരിക്കുകയും ചെയ്യും. ഒരു സാധാരണ അച്ഛനായിക്കൂടേ എന്ന് മക്കള്‍ എന്നോട് ചോദിക്കാറുണ്ട്.' അജിത് പറയുന്നു.

കഴിഞ്ഞ ദിവസം അജിത്തും ശാലിനിയും മക്കളും പാലക്കാട്, പെരുവെമ്പിലെ പ്രശസ്തമായ ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ഈ വര്‍ഷം അജിത്തിന്റെ രണ്ടു ചിത്രങ്ങളാണ് റിലീസ് ചെയ്തത്. ഫെബ്രുവരിയില്‍ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയര്‍ച്ചിയും ഏപ്രിലില്‍ ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലിയും.


Related Articles
Next Story