'വിടാ മുയര്‍ച്ചി'യുടെ റിലീസ് പ്ലാന്‍ അറിയിച്ച് അജിത്ത് കുമാറിന്‍റെ മാനേജര്‍

അജിത് കുമാർ നയകനായി വരാനിരിക്കുന്ന ചിത്രമാണ് മകിഴ് തിരുമേനിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന വിടാ മുയര്‍ച്ചി. ഈ വര്‍ഷം ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് കരുതിയിരുന്നെങ്കിലും ചിത്രീകരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ അതിനു കഴിയുമോ എന്ന ആശങ്കയിലാണ് ആരാധകർ. എന്നാൽ ചിത്രത്തിന്റെ റിലീസ് ആയിട്ട് ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് അജിത്തിന്‍റെ മാനേജര്‍ സുരേഷ് ചന്ദ്ര. ചിത്രം ഈ വര്‍ഷത്തെ ദീപാവലി റിലീസ് ആയി എത്തുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. തമിഴ് മാധ്യമമായ പുതിയ തലൈമുറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ചന്ദ്ര ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അജിത്ത് നായകനാവുന്ന ഒരു ചിത്രം ദീപാവലി റിലീസ് ആയി എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2015ൽ വേതാളം ദീപാവലി റിലീസ് ആയിരുന്നു. തടം, കലഗ, തലൈവന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് മഗിഴ് തിരുമേനി. തൃഷയാണ് വിടാ മുയര്‍ച്ചിയിലെ നായിക. ചിത്രത്തില്‍ റെഗിന കസാന്‍ഡ്ര മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്കരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നീരവ് ഷാ ആണ്. സംഗീതം അനിരുദ്ധ് രവിചന്ദര്‍ ആണ്. അതുകൊണ്ട് തന്നെ ആരാധകരും ഏറെ പ്രതിക്ഷയോടെയാണ് ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്.

Athul
Athul  

Related Articles

Next Story