വിജയ് സേതുപതിക്കൊപ്പം പുതിയ സിനിമ; ഇനി അഡല്‍ട്ട് ചിത്രങ്ങളില്ല: രാം ഗോപാല്‍ വര്‍മ്മ

പ്രഭാസ് ചിത്രം ‘കല്‍ക്കി’യില്‍ ഒരു മാസ് കാമിയോ റോളില്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ എത്തിയിരുന്നു. അടുത്തിടെ ഒരുപാട് അഡല്‍ട്ട് സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള സംവിധായകനണ് ഇദ്ദേഹം. എന്നാല്‍ കല്‍ക്കിയിലെ കാമിയോ റോള്‍ അതീവ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.

കല്‍ക്കിയുടെ ആദ്യ ഷോയ്ക്ക് പിന്നാലെ തന്നെ പ്രഭാസിനൊപ്പമുള്ള ആര്‍ജിവിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്നിരുന്നു. കല്‍ക്കിയ്ക്ക് പിന്നാലെ പുതിയ സിനിമ ഒരുക്കാനുള്ള തിരക്കിലാണ് ആര്‍ജിവി ഇപ്പോള്‍. നടി ആരാധ്യ ദേവിയെ നായികയാക്കിയുള്ള ‘സാരി’ എന്ന സിനിമയ്ക്ക് ശേഷം വിജയ് സേതുപതിയെ നായകനാക്കി പുതിയ ചിത്രം ഒരുക്കാനിരിക്കുകയാണ് ആര്‍ജിവി.

ആര്‍ജിവി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിജയ് സേതുപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

Related Articles

Next Story