നാച്ചുറൽ സ്റ്റാർ നാനിയും വിവേക് ആത്രേയയും ഒന്നിക്കുന്ന 'സൂര്യാസ് സാറ്റർഡേ' ! സെക്കൻഡ് ലുക്ക് പുറത്ത്

നാച്ചുറൽ സ്റ്റാർ നാനിയെ നായകനാക്കി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന 'സൂര്യാസ് സാറ്റർഡേ' എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്തിറങ്ങി. പുഞ്ചിരിച്ചുകൊണ്ട് ബൈക്ക് ഓടിക്കുന്ന നാനിയെ പോസ്റ്ററിൽ കാണാം. ഡിവിവി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഇപ്പോൾ അതിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായ് 2024 ഓഗസ്റ്റ് 29ന് ചിത്രം തിയറ്ററുകളിലെത്തും.

ആക്ഷൻ ഹീറോയായ് നാനി പ്രത്യക്ഷപ്പെടുന്ന 'സൂര്യാസ് സാറ്റർഡേ'യിലെ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ എസ് ജെ സൂര്യയും സായ് കുമാറുമാണ് അവതരിപ്പിക്കുന്നത്. പ്രിയങ്ക അരുൾ മോഹനാണ് നായിക. ചിത്രത്തിന്റെതായി പുറത്തുവിട്ട പ്രൊമോഷൻ മെറ്റീരിയലുകളിലെല്ലാം നാനിയുടെ കഥാപാത്രമായ സൂര്യയെ അക്രമാസക്തനായ വ്യക്തിയായിട്ടാണ് കാണിച്ചിരിക്കുന്നത്. എന്നാൽ ശനിയാഴ്ചകളിൽ മാത്രമേ സൂര്യ തന്റെ പരുക്കൻ സ്വഭാവം പുറത്തെടുക്കാറുള്ളൂ.

ഛായാഗ്രഹണം: മുരളി ജി, ചിത്രസംയോജനം: കാർത്തിക ശ്രീനിവാസ്, സംഗീതം: ജേക്സ് ബിജോയ്, ആക്ഷൻ: രാം-ലക്ഷ്മൺ, മാർക്കറ്റിംഗ്: വാൾസ് ആൻഡ് ട്രൻഡ്സ്, പിആർഒ: ശബരി.

Related Articles

Next Story