Begin typing your search above and press return to search.
രാജിന്റെ കൈപിടിച്ച് സാമന്ത; വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് താരം
Samantha Raj Nidimoru marriage

സംവിധായകന്‍ രാജ് നിദിമോരുവും നടി സാമന്തയും വിവാഹിതരായി. സാമന്ത തന്നെയാണ് വിവാഹ വിവരം അറിയിച്ചത്. വിവാഹ ചിത്രങ്ങള്‍ സാമന്ത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷന്റെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്.
തികച്ചും സ്വകാര്യ ചടങ്ങിലാണ് വിവാഹം നടത്തിയത്. മുപ്പതോളം പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. കുറച്ചുവര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. ദ ഫാമിലി മാന്‍ 2 എന്ന സീരീസില്‍ ഇരുവരും ഒരുമിച്ചിരുന്നു.
Next Story
