50 ന്റെ നിറവിൽ ദളപതി
തന്റെ സിനിമ പ്രവേശനത്തിന്റെ ആദ്യ നാളുകളിൽ ഏറെ വിമർശനങ്ങൾ ഏറ്റു വാങ്ങി, ഈ മുഖമൊക്കെ കാണാൻ ആരെങ്കിലും തിയേറ്ററിൽ പോകുമോ, കളിയാക്കലുകളും പരിഹാസങ്ങളും നിരന്തരം കേട്ട് കൊണ്ടിരിന്നു, ഇന്ന് അദ്ദേഹം സൗത്ത് ഇന്ത്യയിൽ ഏറ്റവും കുടുതൽ ആരാധകരുള്ള, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻമാരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ കഥ, അതൊരു ഇൻസ്പിരേഷൻ ആണ്. ജൂൺ 22 ആയാൽ ഈ ഡയോലോഗ് നമ്മൾ എവിടെയെങ്കിലും കേട്ടിരിക്കും. വർഷങ്ങളായി ഇതേ ദിവസം ഇതേ ഡയലോഗ് കേട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഒരിക്കൽ പോലും മടുപ്പിക്കാത്ത ഈ കഥ ആരെടുയാണ് എന്ന് എടുത്തു പറയണ്ട കാര്യമില്ല എന്ന് തന്നെ തോന്നുന്നു. എൻ നെഞ്ചിൽ കുടിയിറുക്കും എന്ന ഒറ്റ ഡയലോഗിൽ കേക്കുന്നവർക് രോമാഞ്ചം ഉണ്ടാകുന്നുണ്ടെങ്കിൽ അത് പറയുന്നത് ദളപതി വിജയ് ആയിരിക്കും.

1974 ജൂൺ 22 നു ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന ദളപതി വിജയുടെ ജനനം. സിനിമ സംവിധായകൻ കൂടെയായിരുന്ന എസ് എ ചന്ദ്രശേഖരുടെ മകനായിട്ടാണ് ജനനം. 1984ൽ വെട്രി എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമ പ്രവേശനം. 1992 ൽ നാളെയാ തീർപ്പ് എന്ന ചിത്രഖത്തിലൂടെ ലീഡ് റോളിൽ എത്തി. പിന്നീട് ലീഡ് റോളുകൾ തുടർന്നു. തുള്ളാതെ മനവും തുള്ളും, ഖുശി, ഷാജഹാൻ എന്നിങ്ങനെ നല്ല നല്ല സിനിമകളുടെ ഭാഗമായി. അങ്ങനെയിരിക്കെ 2003 ൽ ഗില്ലി എന്ന ചിത്ര മിറങ്ങുന്നു. തമിഴ്നാട് ബോക്സ് ഓഫീസിൽ 50 കോടിയിലധികം കളക്ട് ചെയുന്നു. തമിഴ് സിനിമയിൽ വിജയ് എന്ന പേരും ഉറപ്പിച്ചു. ഇതൊക്കെ എല്ലാ വർഷവും നമ്മൾ കേൾക്കുന്ന കഥകളാണ്. എന്നാൽ ദളപതി വിജയുടെ കഥ ഏറ്റവും മനോഹരമാക്കുന്നതു കഴിഞ്ഞ 10 വർഷത്തിനുള്ളിലാണ്.

നിരന്തരമായാ പരാജയങ്ങൾ വിജയ് നേരിടുന്ന സമയം. 2011ൽ മലയാളത്തിൽ ഏറെ വിജയമായ ബോഡി ഗാർഡ് എന്ന ചിത്രത്തിന്റെ റീമേക് ആയി സിദ്ദിഖ് തമിഴ് നാട്ടിൽ എത്തുന്നു. അതിനായി സിദ്ധിഖ് കണ്ടെത്തിയ നടൻ ആകട്ടെ വിജയ് യും. ചിത്രം ഹിറ്റ് ആവുകയും ചെയ്തു. അതെ വർഷം വേലായുധം ഇറങ്ങുന്നു. വ്യത്യസ്ത പ്രേമേയത്തിൽ വന്ന ചിത്രവും ഹിറ്റ്. 2012ൽ ഷങ്കറിന്റെ സംവിധാനത്തിൽ നൻപൻ. 3 സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം തമിഴകം ഏറ്റെടുത്തു. ചിത്രം ഹിറ്റ്. 2012 നവംബർ 13 സൗത്ത് ഇന്ത്യയിൽ ഒരു ബോക്സ് ഓഫീസ് ബ്ലാസ്റ് ഉണ്ടായി. ക്യാപ്റ്റൻ ജഗതീഷ് സൗത്ത് ഇന്ത്യൻ തീയേറ്റർ മുഴുവൻ അടക്കി വാഴുന്നു. അടുത്ത കാലത്തു വല്ലോം ടിക്കറ്റ് കിട്ടുമോ എന്നോർത്ത് തിയേറ്റർ വിടാതെ പ്രേക്ഷകർ. വിജയ് ടെ സിനിമ ജീവിതത്തിലെ ആദ്യ 100 കോടി 11 ദിവസങ്ങൾകൊണ്ട് പിറന്നു. എ ആർ മുരുഗദോസിന്റെ തുപ്പാക്കി, സിനിമ പ്രേമികൾ ഒന്നടങ്കം ഏറ്റെടുത്തു.

എന്നാൽ 2013 ൽ തലൈവയുടെ റിലീസ് ചില പൊളിറ്റിക്കൽ പ്രശ്നങ്ങൾ നിമിത്തം തമിഴ് നാട്ടിൽ റിലീസ് ഉണ്ടായിരിക്കില്ല എന്ന് അറിയിക്കുന്നു. എന്നാൽ പിന്നീട് അതേ വര്ഷം തന്നെ ചിത്രം റിലീസ് ആവുകയും ചിത്രം ഹിറ്റ് ആവുകയും ചെയ്തു. 2014 ൽ ജില്ലയുടെ റിലീസ് സമയത്തും ചില പ്രേശ്നങ്ങൾ വന്നു. എന്നാൽ വിജയ്‌ക്കൊപ്പം മലയാളത്തിന്റെ മോഹൻലാലും ഒന്നിച്ച ജില്ല റിലീസ് ആവുകയും ഹിറ്റ് ലേക്ക് നീങ്ങുകയും ചെയ്തു. 2014 ൽ മറ്റൊന്ന് കു‌ടെ സംഭവിച്ചു. ഒക്ടോബർ 22 നു മറ്റൊരു ബ്ലാസ്റ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിൽ നടന്നു. അതും എ ആർ മുരുഗദോസിന്റെ സംവിധാനത്തിൽ. ചിത്രം ഹിറ്റും കഴിഞ്ഞു ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിച്ചപ്പോൾ 2014 ലെ ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ തമിഴ് ചിത്രവും രണ്ടാമത്തെ 100 കോടി ചിത്രവുമായി കത്തി മാറി.

2015ൽ ചിമ്പു ദേവന്റെ സംവിധാനത്തിൽ പുലി റിലീസാകുന്നു. ഇത്രനാൾ മെല്ലെ മെല്ലെ കെട്ടിയെടുത്ത സ്ഥാനം ഒറ്റയടിക്ക് താഴെ പോകുന്നപോലെ പുലി പരാജയമായി മാറി. വിജയുടെ കരിയറിലെ മോശം പടം ഏതെന്നു ചോദിച്ചാൽ ആദ്യമെത്തുന്ന പേര് പുലി എന്നായി. വീണ്ടും കളിയാക്കലുകളും, പരിഹാസങ്ങളും. ഫാൻ ഫൈറ്റ് വരെ കാര്യങ്ങൾ എത്തി. എല്ലാരുടെയും വിജയങ്ങൾക്ക് പിന്നിൽ ഒരു പെണ്ണോ അങ്ങനെ എന്തെങ്കിലും ഉണ്ടാകും. എന്നാൽ എന്റെ വിജയത്തിന് പിന്നിൽ നിരവധി അപമാനങ്ങൾ ആണ്. വിജയ് തന്നെ പറഞ്ഞു. എങ്കെട ഉങ്ക തലൈവര് എന്ന് ചോദിച്ചറിവർക്കു 2016 ൽ അറ്റ്ലീ ഡെ സംവിധാനത്തിൽ വന്ന തെറിയിലൂടെ വമ്പൻ മറുപടി കൊടുത്തു. ബോസ്‌ഓഫീസ് കിംഗ് വീണ്ടും വേട്ട ആരംഭിച്ചു. 160 കോടിക്ക് മേലെ ചിത്രം കള്ക്ഷൻ നേടി. ദളപതി വിജയ്ക്ക് പുതിയൊരു പട്ടവും സാംപ്രാട് ഓഫ് സൗത്ത് ഇന്ത്യൻ സിനിമ.

2017 ൽ ഭൈരവ, സൂപ്പർ ഹിറ്റ്, മെർസൽ ബ്ലോക്ക്ബസ്റ്റർ. വേട്ട തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. 2018ൽ ഹിറ്റ് കോംബോ വീണ്ടും എ ആർ മുരുഗദോസ് വീണ്ടും വിജയ്ക്കൊപ്പം സർക്കാരുമായി എത്തി. 260 കൊടിക്കുമുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ. ചിത്രം ഹിറ്റ്. 2019 ധീപാവലി അറ്റ്ലീ രായപ്പനുമായി വന്നു ബോക്സ് ഓഫീസ് അടിച്ചു കുലുക്കി 300 കോടിയിലധികം നേടി മടങ്ങിയതിനു പിന്നാലെ കൊറോണ മഹാമാരി തീയേറ്ററുകൾ എല്ലാം പൂട്ടി. ഇനി എന്ത് എന്ന് തീയേറ്റർ ഉടമകൾ ചിന്തിക്കുന്ന സമയത്തു 2021 ജനുവരി 13 നു മാസ്റ്റർ റിലീസ് ആകുന്നു. വീണ്ടും ആളുകൾ തീയേറ്ററിലേക്ക് എത്തുന്നു. രക്ഷകൻ എന്ന് വിളിച്ചു കളിയാക്കിയവരെകൊണ്ട് കയ്യടിപ്പിച്ച ദിവസം.

നെൽസന്റെ സംവിധാനത്തിൽ ബീസ്റ് തൊട്ടടുത്ത വര്ഷം വാരിസ് ഇറങ്ങുന്നു. രണ്ടും അത്ര പ്രേക്ഷക പ്രെശംസ കിട്ടിയില്ലെങ്കിലും ബോക്സ് ഓഫീസിൽ ചിത്രം വിജയമായിരുന്നു. ഒടുവിലായി ഇറങ്ങിയ ലിയോ യും വൻ വിജയമായിരുന്നു. ഇനി വരാനിരിക്കുന്നതും പ്രേതീക്ഷയുള്ള ചിത്രങ്ങൾ. എന്നാൽ വിജയ് തിരഞ്ഞെടുക്കുന്ന സിനിമകളിൽ ഒരു രാഷ്ട്രീയം പറയാനുണ്ടാകും. അതുകൊണ്ടാണ് വിജയ് ചിത്രങ്ങളെ ഇത്ര ഭയക്കുന്നതും. ദളപതി ചിത്രം വരുന്നുണ്ടെന്നാൽ ആഘോഷങ്ങളുടെ ദിവസങ്ങൾ വന്നു എന്നായി പിന്നീട്. രാഷ്ട്രീയ പ്രവേശനവും മറ്റും മാറ്റി നിർത്താം തൽക്കാലത്തേയ്ക്ക്. ദളപതി വിജയ്ക്ക് ജന്മദിനാശംസകൾAthul
Athul  

Related Articles

Next Story