അർജുൻ റെഡ്ഡിയിലെ നായിക വേഷം സായി പല്ലവിയ്ക്ക് നഷ്ടമായത് ഇങ്ങനെ

നാഗ് ചൈതന്യ സായി പല്ലവി പ്രധാന വേഷങ്ങളിൽ എത്തുന്ന തെലുങ്ക് പ്രണയ ചിത്രം തണ്ടേൽ ഇപ്പോൾ റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ചിത്രത്തിന്റെ ഗ്രാൻഡ് പ്രീ-റിലീസ് ഇവൻ്റ് നടന്നിരുന്നു. സംവിധായകൻ ചടങ്ങിൽ സന്ദീപ് റെഡ്ഡി വംഗ മുഖ്യാതിഥിയായിരുന്നു. ഇതിനിടയിൽ പ്രേക്ഷകരെ ആശ്ചര്യപ്പെടുത്തുന്ന

രസകരമായ വെളിപ്പെടുത്തൽ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ നടത്തിയത് എപ്പോൾ വൈറൽ ആയിരിക്കുകയാണ്.

വിജയ് ദേവരകൊണ്ട നായകനായ അർജുൻ റെഡ്ഡിയിലെ നായികയായി ആദ്യം തിരഞ്ഞെടുത്തത് സായ് പല്ലവിയാണെന്ന് ആണ് വംഗയുടെ വെളിപ്പെടുത്തൽ.

പ്രേമത്തിൽ സായ് പല്ലവി അഭിനയിച്ചത് മുതൽ താൻ താരത്തിന്റെ വലിയ ആരാധകനാണെന്ന് സന്ദീപ് റെഡ്ഡി വംഗ പറയുന്നു . അർജുൻ റെഡ്ഡിയുടെ കാസ്റ്റിംഗ് വേളയിൽ സായ് പല്ലവിയെ ആണ് താൻ ആദ്യം മനസ്സിൽ കണ്ടതെന്നും, അന്നൊരു മലയാളി കോർഡിനേറ്റർ സിനിമാ നിർമ്മാതാവിനെ സമീപിക്കുകയും സായി പല്ലവിയെക്കുറിച്ച് ചോദിക്കുകയും ചെയ്തപ്പോൾ,താരം അത്തരം വേഷങ്ങൾ അഭിനയിക്കില്ല എന്നും പറഞ്ഞിരുന്നു.

ചിത്രത്തിന് ആവശ്യമായ റൊമാൻ്റിക് രംഗങ്ങൾ അവതരിപ്പിക്കുക മാത്രമല്ല, സ്ലീവ്ലെസ് വസ്ത്രങ്ങൾ ധരിക്കാൻ സായി പല്ലവി ഒരിക്കലും സമ്മതിക്കില്ലെന്ന് കോർഡിനേറ്റർ സൂചിപ്പിച്ചു.അതുകൊണ്ട് , ഈ വേഷത്തിലേക്ക് സായി പല്ലവിയെ പരിഗണിക്കേണ്ടെന്ന് വംഗ തീരുമാനിച്ചു. വർഷങ്ങളായി, സായി പല്ലവി തൻ്റെ കരിയറിൽ ഉയർന്ന നിലവാരവും തത്വങ്ങളും എങ്ങനെ സ്ഥിരമായി നിലനിർത്തുന്നുവെന്ന് താൻ നിരീക്ഷിച്ചിട്ടുണ്ടെന്നും വംഗ കൂട്ടി ചേർത്തു.

സായി പല്ലവി നായികയായ ചിത്രം ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി എടുത്ത ചിത്രമാണ്. അല്ലു അരവിന്ദാണ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചന്ദു മൊണ്ടേറ്റിയാണ്. ലവ് സ്റ്റോറി എന്ന 2021ൽ റിലീസായ പ്രണയ ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടെയാണ് താണ്ടേൽ.

ശ്രീകാകുളം മേഖലയിലെ മത്സ്യത്തൊഴിലാളി സമൂഹത്തിൻ്റെ പശ്ചാത്തലത്തിലാണ് തണ്ടെല് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. പതിവ് മത്സ്യബന്ധന യാത്രയ്ക്കിടെ പാകിസ്ഥാൻ കടലിലേക്ക് അബദ്ധത്തിൽ ഒഴുകിയെത്തുന്ന മത്സ്യത്തൊഴിലാളിക്ക് സംഭവിക്കുന്ന ദുരന്തങ്ങൾ വിവരിക്കുന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. തുടർന്നുള്ളത് തൻ്റെ മാതൃരാജ്യത്തിലേക്കും തൻ്റെ പ്രിയപ്പെട്ടവരിലേക്കും മടങ്ങാനുള്ള പ്രതികാരത്തിൻ്റെയും അഭിനിവേശത്തിൻ്റെയും അന്വേഷണമാണ്. തീയറ്ററുകളിൽ മികച്ച കാഴ്ചാനുഭവം പ്രതീക്ഷിക്കുന്ന ആരാധകരിൽ നിന്ന് ട്രെയിലറിന് നല്ല പ്രതികരണം ലഭിച്ചു കഴിഞ്ഞു.

Related Articles
Next Story