മരുമകന്‍ സ്‌നേഹത്തോടെ കവിളില്‍ കടിച്ചു; അധിക്ഷേപ കമന്റുകള്‍ക്ക് താര കല്യാണിന്റെ മറുപടി

മരുമകന്‍ സ്‌നേഹത്തോടെ കവിളില്‍ കടിച്ചു; അധിക്ഷേപ കമന്റുകള്‍ക്ക് താര കല്യാണിന്റെ മറുപടി


നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെയും മരുമകനും നടനും നര്‍ത്തകനുമായ അര്‍ജുന്റെയും വാത്സല്യവും സ്‌നേഹവും പ്രകടിപ്പിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു.

നൃത്തപരിപാടിക്ക് തയ്യാറായി നില്‍ക്കുന്ന അമ്മയുടെ കവിളില്‍ സ്‌നേഹത്തോടെ കടിക്കുകയാണ് അര്‍ജുന്‍. ഈ വീഡിയോക്ക് അധിക്ഷേപ കമന്റുമായി നിരവധി പേരാണ് എത്തിയത്. അനുകൂലിച്ചും ധാരാളം പേര്‍ എത്തി.

ഇപ്പോഴിതാ അധിക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താര കല്യാണ്‍. കമന്റുകള്‍ കണ്ട് വിഷമം തോന്നിയെന്ന് താര കല്യാണ്‍ പറഞ്ഞു. അമ്മമാരുടെ മനസ്സ് വേദനിപ്പിക്കരുതെന്നും അമ്മമാരോട് ഇങ്ങനെയൊന്നും ചെയ്യരുതെന്നും താര കല്യാണ്‍ പറയുന്നു. അങ്ങനെ ചെയ്താല്‍ അമ്മമാരുടെ മനസ്സ് പിടഞ്ഞുപോകുമെന്നും താര പറയുന്നു.


Related Articles
Next Story