റേറ്റിംഗില്‍ ചരിത്രമായി ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 7

ഈ സീസണ്‍, 15.3 റേറ്റിംഗ് ഉം , 11.4 റേറ്റിംഗ് (റെഗുലര്‍ എപ്പിസോഡ്) ഉം നേടി, മുന്‍ സീസണുകളെ പിന്നിലാക്കി ടിവി റേറ്റിംഗുകളില്‍ മുന്നേറ്റം തുടരുകയാണ്.

Starcast : Mohanlal Big Boss

Director: Asianet

( 0 / 5 )

മലയാളികളുടെ ഹൃദയത്തില്‍ ചുവടുറപ്പിച്ച ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സ് മലയാളം സീസണ്‍ 7, അതിന്റെ മെഗാ ലോഞ്ച് എപ്പിസോഡിലും തുടര്‍ന്നുള്ള റെഗുലര്‍ എപ്പിസോഡിലും റെക്കോര്‍ഡ് റേറ്റിംഗുകളോടെ ചരിത്രം കുറിച്ചു. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഈ സീസണ്‍, 15.3 റേറ്റിംഗ് (മെഗാ ലോഞ്ച് എപ്പിസോഡ്) ഉം , 11.4 റേറ്റിംഗ് (റെഗുലര്‍ എപ്പിസോഡ്) ഉം നേടി, മുന്‍ സീസണുകളെ പിന്നിലാക്കി ടിവി റേറ്റിംഗുകളില്‍ മുന്നേറ്റം തുടരുകയാണ്.

''ഏഴിന്റെ പണി'' എന്ന ടാഗ് ലൈനില്‍ തന്നെ പ്രകടമാണ് ഈ സീസണിന്റെ വ്യത്യസ്തത. പാരമ്പര്യ ഘടനയില്‍ നിന്ന് വിട്ട്, പുതിയ തന്ത്രപരമായ കളികളും, മാറ്റം കൊണ്ടുവരുന്ന ടാസ്‌ക്കുകളും, പ്രതികരണത്തിന് അര്‍ഹമായ മത്സരാര്‍ത്ഥികളും ഈ സീസണിന്റെ ശക്തികളാണ്. പ്രേക്ഷകരുടെ അഭിപ്രായം കൂടി പരിഗണിച്ച് രൂപകല്‍പ്പന ചെയ്ത പുതിയ ഫോര്‍മാറ്റ്, ഇന്നുവരെ കണ്ടിട്ടില്ലാത്ത പരീക്ഷണങ്ങളിലൂടെയും ശക്തമായ മത്സരത്തിലൂടെയും പ്രേക്ഷകരെ ആകര്‍ഷിച്ചിരിക്കുന്നു.

കഠിനതയും ബുദ്ധിപൂരിതതയും കൂടിയ ടാസ്‌കുകള്‍, ഉയര്‍ന്ന നിലവാരമുള്ള മത്സരതലം, തന്ത്രങ്ങളും വികാരങ്ങളും കലര്‍ന്ന കഥാനിരപ്പ് ഇതെല്ലാം ചേര്‍ന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 7-ന് അതുല്യമായൊരു യാഥാര്‍ത്ഥ്യ റിയാലിറ്റി അനുഭവമായി മാറ്റുന്നു. തന്ത്രവും, വികാരവും, വിനോദവും ഇഴകിച്ചേര്‍ന്ന ത്രില്ലിംഗ് യാത്ര ബിഗ് ബോസ് മലയാളം സീസണ്‍ 7 - ''ഏഴിന്റെ പണി'', തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9:30 നും , ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9:00ന് ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്യുന്നു .കൂടാതെ,ജിയോ ഹോട്ട് സ്റ്റാറില്‍ 24 മണിക്കൂറും സംപ്രേക്ഷണം ലഭ്യമാകും

Bivin
Bivin  
Related Articles
Next Story