ദീപിക കക്കറിന് കരളിൽ ട്യൂമർ അസുഖവിവരം ആരാധകരെ വ്ലോഗിലൂടെ അറിയിച്ച് ഭർത്താവ്

ഹിന്ദി ടെലിവിഷൻ സീരിയൽ താരം നടി ദീപിക കക്കറിന് കരളിൽ ട്യൂമർ കണ്ടെത്തി. ഭർത്താവ് ഷൊയ്ബ് ഇബ്രാഹിം ഇക്കാര്യം തന്റെ വ്ലോഗിലൂടെ വെളിപ്പെടുത്തുകയായിരുന്നു.ദീപികയ്ക്ക് ബിനൈൻ ട്യൂമറാണെന്നും ഇബ്രാഹിം തൻ് വ്ലോഗിലൂടെ വെളിപ്പെടുത്തി. സെലിബ്രിറ്റി മാസ്റ്റർഷെഫ് ഇന്ത്യയുടെ ആദ്യ സീസണിലാണ് ദീപിക അവസാനമായി ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ദീപിക ഷോയിൽ നിന്ന് സ്വമേധയാ പിന്മാറിയതിന് പിന്നാലെയാണ് വിവരം പുറത്തുവരുന്നത്.
തങ്ങൾ ചണ്ഡീഗഢിലായിരുന്നപ്പോഴാണ് ദീപികയ്ക്ക് വയറുവേദന ആരംഭിക്കുന്നത് എന്നാണ് ഭർത്താവ് വെളിപ്പെടുത്തിയത്. അസിഡിറ്റി കാരണമുള്ള വയറു വേദന ആയിരിക്കുമെന്ന് കരുതിയെന്നും എന്നാൽ വേദന കുറയാതായതോടെ ഒരു ഡോക്ടറെ കാണുകയായിരുന്നെന്നും അദ്ദേഹം കുറച്ച് ആന്റിബയോട്ടിക്കുകൾ നൽകുകയും രക്ത പരിശോധന നടത്താൻ ആവശ്യപ്പെടുകയും ചെയ്തു എന്ന് ഷോയ്ബ് ഇബ്രാഹിം പറഞ്ഞു. "ഡോക്ടറിന്റെ നിർദേശം അനുസരിച്ചു ആന്റിബയോട്ടിക്കുകൾ മേയ് അഞ്ച് വരെ അവൾ ആന്റിബയോട്ടിക്കുകൾ കഴിയ്ക്കുകയും ഈ സമയത്ത് വേദന കുറയുകയും ചെയ്തിരുന്നു. എന്നാൽ, അധികം വൈകാതെ വീണ്ടും വേദന അനുഭവപ്പെട്ടു തുടങ്ങി. അതിനിടെ, പുറത്തുവന്ന രക്തപരിശോധനാ റിപ്പോർട്ടുകളും പുറത്തുവന്നു. ഇതിൽ, അവളുടെ ശരീരത്തിലെ അണുബാധയെക്കുറിച്ച് വ്യക്തമായിരുന്നു.
ഇതോടെ, ഡോക്ടർ വീണ്ടും വരാൻ ആവശ്യപ്പെട്ടു. ഒരു സിടി സ്കാൻ കൂടെ ചെയ്തതോടെയാണ് ദീപികയുടെ കരളിലെ ഇടതുവശത്ത് ട്യൂമറുള്ളത് വ്യക്തമായത്. ഇതിന് ഒരു ടെന്നീസ് ബോളിൻ്റെ വലിപ്പമുണ്ട്', ഷൊയ്ബ് ഇബ്രാഹിം തൻ്റെ വ്ലോഗിൽ പറഞ്ഞു.