നാല് ദിവസം 750 കോടി; പണം വാരി ധുരന്ധര്‍ 2; കേരളത്തില്‍ മാത്രം 10 കോടി
Dhurandhar 2 Movie Collection
രണ്ഡവീര്‍ സിംഗിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ 2 വന്‍ വിജയത്തിലേക്ക്. ചിത്രം തിയേറ്ററുകളിലെത്തി ഒരാഴ്ച പിന്നിടുമ്പോള്‍ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ചിത്രത്തിന്റെ കളക്ഷന്‍ വിവരങ്ങള്‍ നിര്‍മാതാക്കളിലൊരാളായ ജിയോ സ്റ്റുഡിയോസ് പുറത്തുവിട്ടു.
Duniya ka Babbar Sher 🔥💪
— Jio Studios (@jiostudios) March 23, 2026
⁰Book Your Tickets Now.
🔗- https://t.co/9oK8N3bbsE #DhurandharTheRevenge is now in cinemas worldwide.
Hindi | Telugu | Tamil | Kannada | Malayalam @RanveerOfficial @rampalarjun @duttsanjay @ActorMadhavan #AkshayeKhanna #SaraArjun @bolbedibol… pic.twitter.com/8k9vcc3v9v
ചിത്രം ഇതുവരെ നേടിയ ആഗോള കളക്ഷന്‍ 761 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്ന് ചിത്രം നാലു ദിവസം കൊണ്ട് നേടിയത് 550 കോടിയാണ്. വിദേശത്ത് നിന്ന് 211 കോടിയും നേടി. 2200 തിയേറ്ററുകളിലായി 3000 സ്‌ക്രീനുകളില്‍ ചിത്രം വിദേശത്ത് പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഏറ്റവും അധികം വിദേശ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍ ചിത്രമെന്ന റെക്കോഡും ധുരന്ധര്‍ 2 സ്വന്തമാക്കി.
ആദ്യ ആഴ്ചയില്‍ ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണിത്. അഡ്വാന്‍സ് ബുക്കിംഗിനും ചിത്രത്തിന് വന്‍ പ്രതികരണമാണ് ലഭിച്ചത്.