യൂത്ത്' സൂപ്പര്‍ ഹിറ്റ് വിജയം നേടി കേരളത്തിലെ തീയേറ്ററുകളിലും രണ്ടാം വാരത്തിലേക്ക്
ചിത്രത്തില്‍ മികച്ച പ്രകടനവുമായി തിളങ്ങി നില്‍ക്കുന്നത് മലയാളികളുടെ സ്വന്തം സുരാജ് വെഞ്ഞാറമൂട് ആണ്
തമിഴ് യുവതാരം കെന്‍ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച 'യൂത്ത്' സൂപ്പര്‍ ഹിറ്റ് വിജയം നേടി കേരളത്തിലെ തീയേറ്ററുകളിലും രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചു. കെന്‍ കരുണാസ് തന്നെ നായകനായും വേഷമിട്ട ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ്. മലയാളത്തിലെയും ബോളിവുഡിലെയും വമ്പന്‍ ചിത്രങ്ങള്‍ക്കൊപ്പം മാര്‍ച്ച് 19 ന് പ്രദര്‍ശനം ആരംഭിച്ച യൂത്ത് വമ്പന്‍ പ്രേക്ഷക പ്രതികരണമാണ് നേടിയത്. വലിയ ചിത്രങ്ങളുടെ ഇടയിലും പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത ഈ കൊച്ചു ചിത്രം ഇപ്പോള്‍ ബോക്‌സ് ഓഫീസിലും ബ്ലോക്ക്ബസ്റ്റര്‍ കളക്ഷന്‍ ആണ് സ്വന്തമാക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും ഗംഭീര പ്രതികരണം നേടുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, വയലന്‍സും രക്തച്ചൊരിച്ചിലും ഇല്ലാതെ, ആദ്യാവസാനം പ്രേക്ഷകര്‍ക്ക് ചിരിച്ച് ആസ്വദിച്ചു കാണാവുന്ന പക്കാ എന്റെര്‍റ്റൈനെര്‍ ആണ് ഇതെന്നതാണ്ആദ്യ ആഴ്ചയില്‍ കേരളത്തില്‍ നിന്നും ഗംഭീര കളക്ഷന്‍ നേടിയ ചിത്രം രണ്ടാം വാരത്തിലേക്കു കടക്കുമ്പോഴും കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കും യുവ പ്രേക്ഷകര്‍ക്കും ഒരുപോലെ ടെന്‍ഷനും പിരിമുറുക്കങ്ങളും മറന്ന് ചിരിച്ചു ആസ്വദിച്ചു കാണാവുന്ന ഈ ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പിന്തുണ, ഒരു കൊച്ചു ചിത്രത്തിന് ലഭിക്കുന്ന മഹാവിജയത്തിന് അടിവരയിടുന്നുണ്ട്. ചിത്രത്തില്‍ മികച്ച പ്രകടനവുമായി തിളങ്ങി നില്‍ക്കുന്നത് മലയാളികളുടെ സ്വന്തം സുരാജ് വെഞ്ഞാറമൂട് ആണ് എന്നതും, കേരളത്തില്‍ ചിത്രം നേടുന്ന ഗംഭീര വിജയത്തിന് ഒരു കാരണമായിട്ടുണ്ട്. നായകനായ കെനിന്റെ അച്ഛന്‍ വേഷത്തിലാണ് സുരാജ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. നായകനായ കെന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തെ ഏറെ രസകരമാക്കുന്നത്.