"ഹിറ്റ് സിനിമകളില്‍ അഭിനയിക്കാന്‍ അവസരം കിട്ടി, പക്ഷെ അച്ഛനും അമ്മയും സമ്മതിച്ചില്ല" - ആശ ശരത്.
കമലദളത്തിൽ അഭിനയിക്കാൻ സമ്മതിച്ചില്ല, സങ്കടത്തോടെ ലൊക്കേഷനിൽ നിന്ന് തിരിച്ചു വന്നു; ആശ ശരത്
By : Aleenamol Aji
Update: 2026-03-26 17:44 GMT
മലയാളികളുടെ പ്രിയ നായികയാണ് ആശ ശരത്. നൃത്തത്തിലൂടെയാണ് ആശ അഭിനയ രംഗത്തേക്ക് എത്തുന്നത്. ആദ്യം സീരിയലുകളിലാണ് ആശാ ശരത് അഭിനയിച്ചു തുടങ്ങിയത്. പിന്നീടാണ് ആശയുടെ സിനിമാ അരങ്ങേറ്റം. മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം ചിത്രത്തിലെ പൊലീസ് ഓഫീസറുടെ വേഷമാണ് ആശ ശരത്തിന്റെ സിനിമ കരിയറിലെ വലിയ ബ്രേക്ക് ആയി മാറിയത്. ചെറുപ്പത്തില്‍ കാബൂളിവാല, കമലദളം ഉള്‍പ്പെടെയുള്ള ഹിറ്റ് സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്നും എന്നാൽ അച്ഛനും അമ്മയും സമ്മതിച്ചില്ലെന്ന് പറയുകയാണ് ആശ ശരത്. അതിന് ശേഷം സിനിമ തന്റെ സ്വപ്നത്തിൽ ഇല്ലായിരുന്നുഇവെന്നും ആശ പറഞ്ഞു. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.