എന്നെ ചതിച്ചതാ, ലോകയിലെ ആ കൈ എന്റേതല്ല!

Mammootty reveals he was tricked into Lokah movie cameo

Update: 2026-04-10 06:45 GMT


ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച്, ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോക വമ്പന്‍ ഹിറ്റായി. ചിത്രം കോടികള്‍ വാരി. ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു, ചര്‍ച്ചയായി. എന്നാല്‍, ലോകയില്‍ ശബ്ദത്തോടൊപ്പമുള്ള 'കൈ തന്റേതല്ല' എന്നാണ് മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍. ദി ഹോളിവുഡ് റിപ്പോര്‍ട്ടറിനോട് സംസാരിക്കുമ്പോഴാണ് ശബ്ദം മാത്രമാണ് തന്റേതെന്നു മമ്മൂട്ടി പറഞ്ഞത്. മകന്‍ ദുല്‍ഖറും സംഘവും തന്നെ ചതിച്ചു വീഴ്ത്തിയത് എന്നാണ് മമ്മൂട്ടിയുടെ രസകരമായ തുറന്നുപറച്ചില്‍!

'ലോകയില്‍ ഞാനുണ്ടെന്ന് അവര്‍ എന്നോട് പറഞ്ഞിരുന്നില്ല. ദുല്‍ഖര്‍ നേരിട്ടല്ല വന്നത്. അവന്റെ സഹൃത്തും മാനേജരുമാണ് വന്നത്. എന്നോട് അവര്‍ ഒരു ശബ്ദം നല്‍കാന്‍ ആവശ്യപ്പെട്ടു. ആ സിനിമയില്‍ ഞാന്‍ ചെയ്തത് വേണ്ട എന്ന സംഭാഷണം മാത്രമാണ്. അതില്‍ കാണിക്കുന്ന കൈ എന്റേതല്ല. സിനിമ പുറത്തിറങ്ങിയപ്പോള്‍ അത് ഞാനാണെന്നും എന്റെ കൈയാണെന്നും പ്രചരിച്ചു. എന്നെ അവര്‍ ചതിച്ചുവീഴ്ത്തിയതാണ്' മമ്മൂട്ടിയുടെ വാക്കുകള്‍.

Tags:    

Similar News