വീണ്ടും ഒരു ക്ലാസിക് പിറക്കുന്നു, അടൂര്‍ ചിത്രത്തില്‍ മമ്മൂട്ടി, നിര്‍മാണം മമ്മൂട്ടി കമ്പനി
Mammootty to team up with Adoor Gopalakrishanan
മലയാള സിനിമയില്‍ വനഭാവുകത്വം സൃഷ്ടിച്ച വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രത്തില്‍ വീണ്ടും മമ്മൂട്ടി നായകനാകുന്നു. ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. അടൂരും മമ്മൂട്ടിയും ഒരുമിക്കുന്ന നാലാമത്തെ ചിത്രമാണിത്.
അനന്തരം എന്ന അടൂര്‍ ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി അഭിനയിച്ചത് 1087-ലാണ് ഈ ചിത്രം പുറത്തുവന്നത്. മതിലുകള്‍, വിധേയന്‍ എന്നീ അടൂര്‍ ചിത്രങ്ങളിലും മമ്മൂട്ടി അഭിനയിച്ചു. വിധേയനിലെ പ്രകടനത്തിന മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2016-ല്‍ തിയേറ്ററുകളില്‍ എത്തിയ പിന്നെയുമാണ് അടൂരിന്റെ ഒടുവില്‍ പുറത്തുവന്ന ചിത്രം. ദിലീപും കാവ്യാമാധവനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.