ഡോ. സണ്ണിയായി നസ്‍ലെൻ, ഗംഗയായി അനശ്വര നകുലനായി മാത്യു തോമസ്.

മണിച്ചിത്രത്താഴിന്റെ ന്യൂജനറേഷൻ കാസ്റ്റിംഗ്

Update: 2026-03-16 08:40 GMT

മലയാളി പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ട ക്ലാസിക്    ചിത്രമാണ്  മണിച്ചിത്രത്താഴ്.

 മണിച്ചിത്രത്താഴ് ഇന്നത്തെ കാലഘട്ടത്തിൽ നിർമ്മിച്ചാൽ ആരൊക്കെയാവും മലയാള സിനിമയിൽ നിന്നുള്ള താരങ്ങൾ?

മലയാളത്തിലെ എക്കാലത്തെയും വലിയ എന്‍റര്‍ടെയ്നറുകളിലൊന്നാണ് മണിച്ചിത്രത്താഴ്. മധു മുട്ടത്തിന്‍റെ രചനയില്‍ ഫാസില്‍ സംവിധാനം ചെയ്ത് 1993 ല്‍ പുറത്തെത്തിയ ചിത്രം അത്രയും പിഴവറ്റ ഒരു സൃഷ്ടി കൂടിയാണ്. ആവര്‍ത്തിച്ചുള്ള ടെലിവിഷന്‍ കാഴ്ചകള്‍ക്കിപ്പുറവും എപ്പോഴും കാണികളെ നേടുന്ന ചിത്രം. അടുത്തിടെ റീ റിലീസ് ആയി തിയറ്ററുകളില്‍ എത്തിയപ്പോഴും പ്രേക്ഷകര്‍ കൂട്ടത്തോടെ ചിത്രം കാണാന്‍ എത്തി. ഇപ്പോഴിതാ എഐ ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. മണിച്ചിത്രത്താഴ് ഈ കാലത്താണ് നിര്‍മ്മിച്ചിരുന്നതെങ്കില്‍ ചിത്രത്തിന്‍റെ സ്റ്റാര്‍ കാസ്റ്റ് എങ്ങനെ ആയിരുന്നേനെ എന്ന് കൗതുകപൂര്‍വ്വം പരിശോധിക്കുന്ന വീഡിയോ ആണ് ഇത്.

മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോ. സണ്ണിയായി നസ്‍ലെനും ശോഭന അവിസ്മരണീയമാക്കിയ ഗംഗയായി അനശ്വര രാജനും സുരേഷ് ഗോപി അവതരിപ്പിച്ച നകുലനായി മാത്യു തോമസുമൊക്കെയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

നെടുമുടി അവതരിപ്പിച്ച തമ്പിയായി ദിലീഷ് പോത്തനും ഇന്നസെന്‍റ അവതരിപ്പിച്ച ഉണ്ണിത്താനായി സൗബിന്‍ ഷാഹിറും പ്രത്യക്ഷപ്പെടുന്നു. തിലകന്‍റെ ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്ന പുല്ലാറ്റുപുറം ബ്രഹ്‍മദത്തന്‍ നമ്പൂതിരിപ്പാടായി അലന്‍ സിയറിനെയാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്. യുവനിരയിലെ ശ്രദ്ധേയ താരം സന്ദീപ് പ്രദീപ് പി മഹാദേവനായും വീഡിയോയില്‍ എത്തുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കമന്‍റ് നേടുന്ന കാസ്റ്റിംഗ് സന്ദീപിന്‍റേതാണ്. അതേസമയം ഈ വീഡിയോ വൈറല്‍ ആവുകയാണ്. മണിച്ചിത്രത്താഴിന്‍റെ ജനപ്രീതി എത്രയുണ്ടെന്നതിന് സോഷ്യല്‍ മീഡിയ കാലത്തെ തെളിവാകുന്നു ഇത്.

സ്വര്‍ഗചിത്ര അപ്പച്ചന്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം വേണു, ആനന്ദക്കുട്ടന്‍, സണ്ണി ജോസഫ് എന്നിവര്‍ ആയിരുന്നു. പല യൂണിറ്റുകളായി നടത്തിയ ചിത്രീകരണത്തില്‍ മറ്റ് പ്രമുഖ സംവിധായകരുടെ സഹായം ഫാസിലിന് ലഭിച്ചിരുന്നു. എം ജി രാധാകൃഷ്ണന്‍ ഗാനങ്ങള്‍ ഒരുക്കിയ ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ജോണ്‍സണ്‍ ആയിരുന്നു നിര്‍വ്വഹിച്ചത്. 1993 ലെ ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രം ബോക്സ് ഓഫീസിലും വന്‍ വിജയമായിരുന്നു.

Tags:    

Similar News