‘പ്രകമ്പനം’ ഒടിടി റിലീസിനെത്തി.

മാർച്ച് 14 മുതൽ സീ ഫൈവ് പ്ലാറ്റ്‌ഫോമിൽ

Update: 2026-03-15 09:39 GMT

വിജേഷ് പാണത്തൂർ ഒരുക്കിയ ‘പ്രകമ്പനം’ ഒടിടി റിലീസിനെത്തി. മാർച്ച് 14 മുതൽ സീ ഫൈവ് പ്ലാറ്റ്‌ഫോമിലൂടെയാണ് സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചത്.ഹാസ്യവും ഹൊററും ഒന്നിക്കുന്ന ഹോസ്റ്റൽ പശ്ചാത്തലമാക്കി ഒരുക്കിയ ഹൊറർ കോമഡി എന്റർടെയ്നർ തിയറ്ററിലും വൻ വിജയമായിരുന്നു.

ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷങ്ങളിൽ എത്തിയ സിനിമ ജനുവരി 30നാണ് തിയറ്ററുകളിൽ എത്തിയത്. ശീതൾ ജോസഫ് ആണ് ചിത്രത്തിലെ നായിക.

കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. ഹോസ്റ്റൽ ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലേക്കാണ് ഹൊറർ ഘടകങ്ങൾ കടന്നുവരുന്നത്. തമാശയും ഭയവും ഒരുമിച്ച് സമ്മാനിക്കുന്ന വ്യത്യസ്തമായ സിനിമാറ്റിക് അനുഭവമാണ് ‘പ്രകമ്പനം’.

 ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ഈ സിനിമ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥ സംവിധായകന്റേതാണ്. നവാഗതനായ ശ്രീഹരി വടക്കനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 

Tags:    

Similar News