"ഒടുവില്‍ ഞങ്ങളുടെ വീട്ടിലും വിഐപിയെത്തി" സമീറ റെഢ്ഢി പങ്കുവച്ച വിഡിയോ വൈറൽ .
ഈ വിഡിയോ ഇപ്പോള്‍ സൈബറിടത്ത് കയ്യടികള്‍ ഏറ്റുവാങ്ങുകയാണ്.
രാജ്യം പാചകവാതക പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ബോളിവുഡ് താരം സമീറ റെഢ്ഢി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ വൈറലാകുന്നു. പാചകവാതകം കിട്ടാനാകാതെ ജനങ്ങള്‍ നെട്ടോട്ടമോടുന്ന സാഹചര്യത്തിലാണ് തങ്ങള്‍ക്ക് ലഭിച്ച വിഐപിയെ കാണിച്ചുകൊണ്ട് സമീറ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഗ്യാസ് സിലിണ്ടറിനെയാണ് താരം വിഐപിയായി വിഡിയോയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ബുക്ക് ചെയ്താല്‍ പോലും ഗ്യാസ് കിട്ടാത്ത സാഹചര്യത്തില്‍ ഒരു കുറ്റി ഗ്യാസെങ്കിലും കിട്ടുന്നത് വലിയ ഭാഗ്യമെന്ന് താരം തന്‍റെ വിഡിയോയിലൂടെ വ്യക്തമാക്കുന്നു.ഒടുവില്‍ ഞങ്ങളുടെ വീട്ടിലും വിഐപി എത്തി എന്ന തലക്കെട്ടോടെയാണ് സമീറ വിഡിയോ പങ്കുവച്ചിരിക്കുന്നത്. വീട്ടില്‍ ഒരു വിഐപി അതിഥി എത്തിയാല്‍ എങ്ങനെയിരിക്കും? അതുപോലെയാണ് സമീറ ഗ്യാസ് കുറ്റിയെ പരിപാലിക്കുന്നത്. ഗ്യാസ് സിലിണ്ടറിന് ചായ കൊടുക്കുന്നതും ഒപ്പമിരുന്ന് സെല്‍ഫി എടുക്കുന്നതുമെല്ലാം ചേര്‍ത്ത് തീര്‍ത്തും തമാശരൂപേണയുളള ഈ വിഡിയോ ഇപ്പോള്‍ സൈബറിടത്ത് കയ്യടികള്‍ ഏറ്റുവാങ്ങുകയാണ്.