ഹോളിവുഡ് താരങ്ങളുടെ പേടിസ്വപ്നമായ റാസി അവാർഡ്.

മോശപ്പെട്ട സിനിമയ്ക്ക് അവാർഡ് കൊടുക്കുമോ? എങ്കിൽ ഹോളിവുഡിലുണ്ട് റാസി

Update: 2026-03-14 08:41 GMT

റാസി അവാർഡുകളിൽ പുരസ്കാരം വാരിക്കൂട്ടി സയൻസ് ഫിക്‌ഷൻ ചിത്രം വാർ ഓഫ് ദ വേൾഡ്സ്.ഹോളിവുഡ് താരങ്ങളുടെ പേടിസ്വപ്നമാണ് റാസി അവാർഡ്.

മോശം സിനിമയും നടനും ഉൾപ്പെടെ 5 അവാർഡുകൾ ചിത്രം നേടി. ഓസ്കർ പുരസ്കാരങ്ങൾക്കു ബദലായി 1980 ൽ നിലവിൽ വന്നതാണ് ഡോൾഡൻ റാസ്പ്ബെറി അവാർഡ് എന്ന റാസി അവാർഡ്.  

എച്ച്.ജി. വെൽസിന്റെ 1898-ലെ വിഖ്യാത നോവലിനെ ആസ്പദമാക്കി കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ സിനിമയാണ് വാര്‍ ഓഫ് ദ വേള്‍ഡ്സ്. റിച്ച് ലീയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിലെ നായകന്‍ ഐസ് ക്യൂബിനാണ് മോശം നടനുള്ള റാസി പുരസ്കാരം. മോശം തിരക്കഥ, റീമേക്ക്, സംവിധായകൻ എന്നീ അവാര്‍ഡുകളും സിനിമയ്ക്കാണ്. എച്ച്.ജി. വെൽസിന്റെ ക്ലാസിക് നോവലിനെ ചിത്രം പൂർണമായും നശിപ്പിച്ചുവെന്ന് റാസി അവാര്‍ഡ്സ് അഭിപ്രായപ്പെട്ടു. നിലവാരമില്ലാത്ത സംഭാഷണങ്ങളും ഐസ് ക്യൂബിന്റെ പരിഹാസ്യമായ പ്രകടനവുമാണ് ഏറ്റവും കൂടുതൽ റാസി പുരസ്കാരങ്ങള്‍ നേടാന്‍ ചിത്രത്തിനെ സഹായിച്ചതെന്ന് പാരഡി അവാർഡ് ഷോയുടെ സംഘാടകർ പരിഹസിച്ചു.

Tags:    

Similar News