ആശയങ്ങൾ തീര്‍ന്നു, തനിക്ക് ഇപ്പോൾ കോമഡി സിനിമകള്‍ ചെയ്യാൻ ഭയമാണെന്ന് പ്രിയദര്‍ശന്‍.
സംവിധായകൻ പ്രിയദർശന്റെ കോമഡി സിനിമകളോട് മത്സരിക്കാൻ ഇന്ത്യൻ സിനിമയിൽ വേറെ ചിത്രങ്ങളില്ല
കോമഡി സിനിമകളുടെ കാര്യത്തില്‍ സംവിധായകൻ പ്രിയദർശനോട് ഏറ്റുമുട്ടാൻ കഴിയുന്നവര്‍ ആരും ഇന്ത്യൻ സിനിമയിൽ അധികമില്ലെന്ന് തന്നെ പറയാം. നാല് പതിറ്റാണ്ട് നീണ്ട തന്റെ സിനിമാ ജീവിതത്തില്‍ വീണ്ടും വീണ്ടും കാണാന്‍ തോന്നുന്ന നിരവധി സിനിമകളാണ് പ്രിയദര്‍ശന്‍ ചെയ്തു വച്ചിരിക്കുന്നത്. ആശയങ്ങൾ തീര്‍ന്നു പോയതിനാല്‍ തനിക്ക് കോമഡി സിനിമകള്‍ എടുക്കാന്‍ ഭയമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയദര്‍ശന്‍.
തനിക്കിപ്പോള്‍ ഗൗരവമേറിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകളാണ് ഇഷ്ടം. ഇനി കോമഡികള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല. മുന്‍പ് ചെയ്ത കോമഡികള്‍ വീണ്ടും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ചിലപ്പോള്‍ ഒരു സിനിമ കൂടി താൻ ചെയ്യുമായിരിക്കും അതോടു കൂടി നിര്‍ത്തുമെന്നും പ്രിയദര്‍ശന്‍ പറയുന്നു. പിങ്ക് വില്ലയ്ക്ക് കൊടുത്ത അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.