രണ്‍വീര്‍ സിംഗ് നായകനായി എത്തുന്ന 'ധുരന്ദർ 2'' ന്റെ ഇന്ത്യയിലെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു.

ചിത്രത്തെ കാത്തിരിക്കുന്ന ആരാധകരില്‍ നിന്നും വമ്പന്‍ ഡിമാന്‍ഡ് ആണ് ചിത്രത്തിന്റെ ടിക്കറ്റുകള്‍ക്കായി ഉയരുന്നത്.

Update: 2026-03-14 08:35 GMT

രണ്‍വീര്‍ സിംഗ് നായകനായി എത്തുന്ന 'ധുരന്ദർ 2'' ന്റെ ഇന്ത്യയിലെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനില്‍ ഒന്നായിരിക്കും ചിത്രം നേടുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദിത്യ ധര്‍ സംവിധാനം ചെയ്ത 'ധുരന്ദർ 2'' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് 'ധുരന്ദർ 2'' പുറത്തു വരുന്നത്. 2026 മാര്‍ച്ച് 19 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ഹിന്ദി സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം എത്തുന്ന 'ധുരന്ദർ 2'' ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്.ഇന്ത്യന്‍ സിനിമ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത ആക്ഷന്‍ ദൃശ്യ വിരുന്നും തീയേറ്റര്‍ അനുഭവവുമായിരിക്കും 'ധുരന്ദർ 2'' നല്‍കാന്‍ ഒരുങ്ങുന്നത്. നേരത്തെ ചിത്രം ആഗോള തലത്തിലും വമ്പന്‍ പ്രീസെയില്‍സ് സ്വന്തമാക്കിയിരുന്നു. ലക്ഷ കണക്കിന് ടിക്കറ്റുകളാണ് ഇതിനോടകം അഡ്വാന്‍സ് ബുക്കിംഗ് വഴി ചിത്രത്തിന്റേതായി ആഗോള തലത്തില്‍ വിറ്റു പോയത്. ഇപ്പൊള്‍ ലഭിക്കുന്ന വമ്പന്‍ അഡ്വാന്‍സ് ബുക്കിംഗ്, ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റര്‍ ഓപ്പണിങ്ങും, റെക്കോര്‍ഡ് വീക്കെന്‍ഡ് കളക്ഷനും ഉറപ്പാക്കുന്നുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തും ഒരുപോലെ ഗംഭീര സ്വീകരണമാണ് ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗിന് ലഭിക്കുന്നത്. ഏറെ ആവേശത്തോടെ ചിത്രത്തെ കാത്തിരിക്കുന്ന ആരാധകരില്‍ നിന്നും വമ്പന്‍ ഡിമാന്‍ഡ് ആണ് ചിത്രത്തിന്റെ ടിക്കറ്റുകള്‍ക്കായി ഉയരുന്നത്.രണ്‍വീര്‍ സിംഗ് അവതരിപ്പിക്കുന്ന ജസ്‌കിരത് സിംഗ് രംഗി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രം പിന്തുടരുന്നത്. എന്തൊക്കെ സംഭവ വികാസങ്ങളാണ് ജസ്‌കീരത് സിംഗ് എന്ന ഈ കഥാപാത്രത്തെ ഹംസ അലി മസാരി ആകാന്‍ നിര്‍ബന്ധിതനാക്കുന്നത് എന്നും, അദ്ദേഹം പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ചാരനായി പ്രവര്‍ത്തിക്കുമ്പോള്‍ അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ചകളുമാണ് ഈ രണ്ടാം ഭാഗത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. തന്ത്രപ്രധാനനായ അജയ് സന്യാലിന്റെ വേഷത്തില്‍ ആര്‍ മാധവന്‍, ഐഎസ്‌ഐ മേജര്‍ ഇഖ്ബാലിന്റെ വേഷത്തില്‍ അര്‍ജുന്‍ രാംപാല്‍, എസ്പി ചൌധരി അസ്ലാമിന്റെ വേഷത്തില്‍ സഞ്ജയ് ദത്ത് എന്നിവര്‍ ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രണ്‍വീര്‍ സിംഗിനൊപ്പം അര്‍ജുന്‍ രാംപാല്‍, സഞ്ജയ് ദത്ത്, മാധവന്‍, അക്ഷയ് ഖന്ന, സാറ അര്‍ജുന്‍, രാകേഷ് ബേദി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ബി62 സ്റ്റുഡിയോ നിര്‍മ്മിച്ച് ജിയോ സ്റ്റുഡിയോ അവതരിപ്പിക്കുന്ന 'ദുരന്ധര്‍ പ്രതികാരം', ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ ആണ് ആഗോള റിലീസായി എത്തുന്നത്. ഗുഡി പഡ്വയുടെയും ഉഗാദിയുടെയും അവസരത്തിലും ഈദിന് മുന്നോടിയായും പുറത്തിറങ്ങുന്ന ചിത്രം രചിച്ചതും സംവിധായകന്‍ ആദിത്യ ധര്‍ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേര്‍ന്നാണ് ഈ മെഗാ മാസ്സ് ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Tags:    

Similar News