"കൂട്ടുകാരിയുടെ സഹോദരനായിരുന്നു അരുൺ തങ്ങളുടെത് പ്രണയ വിവാഹം " തുറന്നുപറഞ്ഞ് ഗായത്രി അരുൺ

കളങ്കാവൽ എന്ന മമ്മൂട്ടി ചിത്രത്തിൽ ശ്രദ്ധേയ വേഷമാണ് ​ഗായത്രി ചെയ്തത് .

Update: 2026-03-15 09:55 GMT

സീരിയലിൽ നിന്നും  സിനിമ മേഖലയിലേക്ക്  എത്തിയ നടിയാണ് ​ഗായത്രി അരുൺ. കളങ്കാവൽ എന്ന മമ്മൂട്ടി ചിത്രത്തിൽ ശ്രദ്ധേയ വേഷമാണ് ​ഗായത്രി ചെയ്തത് . അരുൺ എന്നാണ് ​ഗായത്രിയുടെ ഭർത്താവിന്റെ പേര്. കൂട്ടുകാരിയുടെ സഹോദരനായിരുന്നു അരുൺ എന്നും തങ്ങളുടെത് പ്രണയ വിവാഹമായിരുന്നു എന്നും തുറന്നു പറയുകയാണ് നടി ഇപ്പോൾ.  15 വയസിൽ തുടങ്ങിയ ഇഷ്ടമായിരുന്നുവെന്നും എന്നാൽ കല്യാണം കഴിഞ്ഞ് ഞങ്ങളുടെ അടി കണ്ടു കഴിഞ്ഞാൽ പരമാവധി ഒരു വർഷത്തിനപ്പുറം പോകില്ലെന്ന് തോന്നുമായിരുന്നുവെന്നും ഗായത്രി പറയുന്നു. പിങ്ക് പോഡ്കാസ്റ്റിലൂടെ ​ഗായത്രി നടത്തിയ പ്രതികരണം ഇങ്ങനെ:

"സ്നേഹം എന്ന വികാരമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്തും ബലഹീനതയും. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമോ എന്ന ഭയത്തിന് പിന്നിലെ അടിസ്ഥാന വികാരം സ്നേഹമാണ്. ചിലപ്പോൾ സ്നേഹത്തിന് വേണ്ടി നമ്മൾ നമ്മളല്ലാതായി മാറുന്ന അവസ്ഥയുണ്ടാകാറുണ്ട്. നമ്മുടെ സ്വഭാവത്തിൽ പോലും അത്ഭുതം തോന്നുന്ന അത്തരം മാറ്റങ്ങൾ സ്നേഹം മൂലം സംഭവിക്കാം. എന്റെ ആദ്യത്തെ ക്രഷ് ആണ് അരുൺ.

എന്റെ സുഹൃത്ത് അഞ്ജനയുടെ സഹോദരനാണ് അദ്ദേഹം. അഞ്ജന എപ്പോഴും ചേട്ടന്റെ കാര്യങ്ങൾ പറയുമായിരുന്നു. അങ്ങനെ നേരിട്ട് കാണുന്നതിന് മുൻപേ എനിക്ക് അരുണിനോട് ഒരു ആരാധന തോന്നിത്തുടങ്ങി. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് അവളുടെ വീട്ടിൽ പോയപ്പോഴാണ് ആദ്യമായി അരുണിനെ കാണുന്നത്. ആ കണ്ട നിമിഷം തന്നെ എനിക്ക് ക്രഷ് തോന്നി. അദ്ദേഹത്തിനും സമാനമായ താല്പര്യം ഉണ്ടായിരുന്നു. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെയാണ് ഞങ്ങൾ വിവാഹിതരായത്."

കൂട്ടുകാരിയുടെ ചേട്ടനോട് തോന്നിയ ക്രഷ്, 15 വയസിൽ തുടങ്ങിയ പ്രണയം, പ്രശ്നങ്ങൾ ഉണ്ടായിരുന്നു; ഗായത്രി

'കല്യാണം കഴിഞ്ഞ് ഞങ്ങളുടെ അടി കണ്ടു കഴിഞ്ഞാൽ പരമാവധി ഒരു വർഷത്തിനപ്പുറം പോകില്ലെന്ന് തോന്നും. അത്രയധികം പ്രശ്നങ്ങൾ ഞങ്ങൾക്കിടയിലുണ്ടായിരുന്നു'

കൂട്ടുകാരിയുടെ ചേട്ടനോട് തോന്നിയ ക്രഷ്, 15 വയസിൽ തുടങ്ങിയ പ്രണയം, പ്രശ്നങ്ങൾ ഉണ്ടായിരുന്നു; ഗായത്രി തുറന്ന് പറഞ്ഞു.


Tags:    

Similar News