" നാനും റൗഡി താൻ എന്ന സിനിമയിൽ അഭിനയിച്ചത് താല്പര്യമില്ലാതെ " വെളിപ്പെടുത്തി വിജയ് സേതുപതി

കഥ പോലും കേൾക്കാതെ ചില സിനിമകൾ ചെയ്തിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് വിജയ് സേതുപതി.

Update: 2026-03-15 09:27 GMT

വിവിധ ഭാഷകളിൽ ആരാധകർ ഏറെയുള്ള നടനാണ് വിജയ് സേതുപതി. ഇപ്പോഴിതാ സംവിധായകരോടുള്ള അടുപ്പത്തിന് പുറത്ത് കഥ പോലും കേൾക്കാതെ ചില സിനിമകൾ ചെയ്തിട്ടുണ്ടെന്ന് തുറന്നു പറയുകയാണ്  വിജയ് സേതുപതി. വിഘ്‌നേശ് ശിവന്റെ സംവിധാനത്തിൽ നയൻ‌താര നായികയായ നാനും റൗഡി താന്‍ എന്ന സിനിമയിൽ ഒട്ടും ഇഷ്ടമില്ലാതെയാണ് താൻ അഭിനയിച്ചതെന്ന് പറയുകയാണ് വിജയ്. സിനിമയുടെ കഥ കേട്ടപ്പോൾ താൻ ഉറങ്ങി പോയിരുന്നതായും വിജയ് സേതുപതി പറഞ്ഞു. ഭരത് രംഗരാജന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

Tags:    

Similar News