സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു; അന്ത്യം ചെന്നൈയിലെ വീട്ടില്‍
Music director S P Venkitesh passes away
ചെന്നൈ: സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം.
തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി മനോഹര ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് എസ് പി വെങ്കിടേഷ്. ദേവാസുരം ഉള്‍പ്പെടെയുള്ള സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കായി പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്.
മോഹന്‍ലാല്‍ സൂപ്പര്‍ താരമായി ഉയര്‍ന്ന തമ്പി കണ്ണന്താനം ചിത്രം രാജാവിന്റെ മകനിലെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചു. വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്‍, നാടോടി, കിലുക്കം, പൈകൃതം, വാത്സല്യം, മിന്നാരം, സോപാനം, ജോണി വാക്കര്‍, സ്ഫടികം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കായി സംഗീതം ഒരുക്കി.