ആദ്യ ദിനം ഭീഷ്മറിന് കേരളത്തിനകത്ത് മിക്ക സെന്ററുകളിലും ഫാസ്റ്റ് ഫില്ലിംഗ് - ഹൗസ് ഫുൾ ഷോ

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മർ.

Update: 2026-03-21 18:06 GMT

പ്രേക്ഷകരെ ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും കേന്ദ്ര കഥാപാത്രങ്ങളിലെത്തിയ ചിത്രം ഭീഷ്മർ പ്രേക്ഷകരുടെ ഗംഭീര അഭിപ്രായങ്ങൾ നേടി മുന്നേറുന്നു. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ഭീഷ്മർ ബുക്ക് മൈ ഷോയിലും ടിക്കറ്റ് ബുക്കിങ്ങിൽ ട്രെൻഡിങ് ആണ്. ആദ്യ ദിനം ഭീഷ്മറിന് കേരളത്തിനകത്ത് മിക്ക സെന്ററുകളിലും ഫാസ്റ്റ് ഫില്ലിംഗ് - ഹൗസ് ഫുൾ ഷോകളാണ് ലഭിച്ചത്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി മാറുകയാണ് ഭീഷ്മർ. ഇതുവരെ റിലീസായ ഗാനങ്ങളിലൂടെയും ടീസർ, ട്രൈലറിലൂടെയും സോഷ്യൽ മീഡിയയിൽ തരംഗമായ ഭീഷ്മർ ഇപ്പോൾ തിയേറ്ററിലും തരംഗം തീർക്കുകയാണ്. ഡ്രീംബിഗ്‌ ഫിലിംസാണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.മലയാളികളുടെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മർ. സൂപ്പർ ഹിറ്റായ ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യ പിള്ള, അമ്മേര എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെയുണ്ട്. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags:    

Similar News