നടൻ വിജയ് മത്സരിക്കാൻ ഒരുങ്ങുന്നതിനെക്കുറിച്ച് മനസുതുറന്ന് കമലഹാസൻ

താൻ എന്തിന് അതെല്ലാം ശ്രദ്ധിക്കണമെന്നും, തനിക്ക് വേറെന്തെല്ലാം ജോലികളുണ്ടെന്നും കമലഹാസൻ പ്രതികരിച്ചു

Update: 2026-03-21 18:02 GMT

വരുന്ന തെരഞ്ഞെടുപ്പിൽ പെരമ്പൂരിൽ നിന്ന് വിജയ് മത്സരിക്കാൻ ഒരുങ്ങുന്നതിനെക്കുറിച്ച് മനസുതുറന്ന് നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ സഖ്യവുമായുള്ള സീറ്റ് വിഭജന ചർച്ചകൾ തുടരുന്നതിനിടെയാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. രാഷ്ട്രീയവും സിനിമയും ഒരുപോലെ കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള തന്റെ നിലപാടുകൾ അദ്ദേഹം വ്യക്തമാക്കി.നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് പെരമ്പൂരിൽ നിന്ന് മത്സരിക്കാൻ സാധ്യതയുള്ളതിനെക്കുറിച്ചായിരുന്നു മാധ്യമപ്രവർത്തകർ കമൽഹാസനോട് ചോദിച്ച ചോദ്യം. താൻ എന്തിന് അതെല്ലാം ശ്രദ്ധിക്കണമെന്നും, തനിക്ക് വേറെന്തെല്ലാം ജോലികളുണ്ട് എന്നുമാണ് കമൽഹാസൻ ഇതിന് മറുപടി പറഞ്ഞത്. തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളിലും വരാനിരിക്കുന്ന സിനിമകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വരുന്ന ഏപ്രിൽ 23-നാണ് തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്.നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന 'KH x RK', അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കുന്ന ആക്ഷൻ ചിത്രം എന്നിവയാണ് ഇനി പുറത്തുവരാനുള്ള കമൽ ഹാസൻ ചിത്രങ്ങൾ. നീണ്ട 47 വർഷങ്ങൾക്ക് ശേഷം രജനികാന്തും കമൽ ഹാസനും ഒന്നിക്കുന്ന സിനിമയാണ് 'KH x RK'. ചിത്രം റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറിലാണ് ഒരുങ്ങുന്നത്. സിനിമയുടെ വരവറിയിച്ച് കിടിലൻ പ്രൊമോ വീഡിയോയും പുറത്തിറങ്ങി. രജനികാന്തിനെ നായകനാക്കി ഒരുക്കിയ 'ജയിലർ' എന്ന മെഗാ ഹിറ്റിന് ശേഷം നെൽസൺ ദിലീപ് കുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യയിലെ മുൻനിര സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. ഇതോടെ 'ജയിലർ' ടീമും കമൽഹാസനും ഒന്നിക്കുമ്പോൾ വലിയൊരു സിനിമാ വിരുന്ന് തന്നെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.

Tags:    

Similar News