'യുദ്ധം വേണ്ട, പലസ്തീനെ സ്വതന്ത്രമാക്കുക' ഓസ്കാർ വേദിയിൽ മുദ്രാവാക്യം മുഴക്കി ഹാവിയർ ഒപ്പം പ്രിയങ്കയും

പതിവുപോലെ ഇത്തവണത്തെയും ഓസ്കാർ വേദിയിൽ പ്രിയങ്കയാണ് താരം

Update: 2026-03-17 17:09 GMT

ഓസ്കര്‍ വേദിയില്‍  താരമായി പ്രിയങ്ക ചോപ്ര ജൊനാസ്. ഡോൾബി തിയറ്ററിൽ നടന്ന 98-ാമത് ഓസ്കറില്‍ മികച്ച രാജ്യാന്തര ചിത്രത്തിനുള്ള പുരസ്കാരമാണ് പ്രിയങ്ക ചോപ്ര ജൊനാസ് സമ്മാനിച്ചത്. യോക്കിം ട്രയർ സംവിധാനം ചെയ്ത നോര്‍വീജിയന്‍ ചിത്രം 'സെന്റിമെന്റൽ വാല്യു'വാണ് പുരസ്കാരം നേടിയത്. 

പ്രിയങ്കയ്ക്കൊപ്പം ഓസ്കർ ജേതാവായ ഹാവിയർ ബാർദേമും വേദിയിലുണ്ടായിരുന്നു. 'യുദ്ധം വേണ്ട, പലസ്തീനെ സ്വതന്ത്രമാക്കുക' എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. യുദ്ധം വേണ്ട എന്നെഴുതിയ ബാഡ്ജ് ധരിച്ചാണ് ബാർദേം വേദിയിലെത്തിയത്. രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ്, 2003-ൽ ഇറാഖ് യുദ്ധത്തിനെതിരെ പ്രതിഷേധിക്കാനും അദ്ദേഹം ഇതേ യുദ്ധവിരുദ്ധ മുദ്രാവാക്യം ഉപയോഗിച്ചിരുന്നു.  

Tags:    

Similar News