"നിങ്ങളുടെ മരുമകളാകുന്നതിന് മുൻപേ നിങ്ങൾ എന്നെ ഒരു മകളെപ്പോലെ സ്നേഹിച്ചിരുന്നു" -രശ്മിക മന്ദാന.

തെലങ്കാന ഗദ്ദർ ഫിലിം അവാർഡ്‌സിൽ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി രശ്മിക മന്ദാന.

Update: 2026-03-20 17:12 GMT

തെലങ്കാന ഗദ്ദർ ഫിലിം അവാർഡ്‌സിൽ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് രശ്മിക മന്ദാന. 'ദി ഗേൾഫ്രണ്ട്' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് താരത്തിന് ഈ അംഗീകാരം ലഭിച്ചത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, നടൻ രാം ചരൺ എന്നിവരിൽ നിന്നാണ് രശ്മിക പുരസ്കാരവും 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും ഏറ്റുവാങ്ങിയത്.വിജയ് ദേവരകൊണ്ടയുടെ അമ്മ മാധവി ദേവരകൊണ്ടയും രശ്മികയ്‌ക്കൊപ്പം അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. രശ്മിക പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ ഹർഷാരവങ്ങളോടെയാണ് മാധവി അതിനെ വരവേറ്റത്. എന്നാൽ പുരസ്കാരം സ്വീകരിച്ച ശേഷം രശ്മിക നടത്തിയ വൈകാരികമായ പ്രസംഗം മാധവിയുടെ കണ്ണുകളെ ഈറനണിയിച്ചു. വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹശേഷം രശ്മികയുടെ ആദ്യ ഉഗാദിയും ആദ്യ പുരസ്കാരവുമാണിതെന്ന് അവതാരക സുമ വേദിയിൽ ചൂണ്ടിക്കാട്ടി. അപ്പോഴായിരുന്നു അമ്മായിയമ്മയോടുള്ള സ്നേഹം രശ്മിക വെളിപ്പെടുത്തിയത്:

"ഞാൻ നിങ്ങളുടെ മരുമകളാകുന്നതിന് മുൻപേ നിങ്ങൾ എന്നെ ഒരു മകളെപ്പോലെ സ്നേഹിച്ചിരുന്നു. ഇന്ന് നിങ്ങളുടെ മരുമകളായി ഔദ്യോഗികമായി ഞാൻ ഇവിടെ നിൽക്കുന്നു. ഇതിൽ എനിക്ക് വലിയ അഭിമാനമുണ്ട്. എനിക്ക് ലഭിച്ച ഈ സ്നേഹം എന്റെ കുടുംബത്തിനും നൽകണമെന്ന് മാത്രമേ എനിക്ക് ഇപ്പോൾ ആഗ്രഹമുള്ളൂ."രശ്മികയുടെ ഈ വാക്കുകൾ കേട്ട് മാധവി ദേവരകൊണ്ട വികാരാധീനയായി. പ്രസംഗത്തിന് ഒടുവിൽ "പാപ്പാലു, ഞാൻ ഇത് സാധിച്ചു! ഇനി നമുക്ക് വീട്ടിൽ പോയി ആഘോഷിക്കാം," എന്ന് രശ്മിക പറഞ്ഞത് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Tags:    

Similar News