കഥകളി കലാകാരന്‍ 'വരദനുണ്ണി' വീണ്ടും തീയേറ്ററുകളിലേക്ക്.

ചിത്രത്തില്‍ വരദനുണ്ണി എന്ന കഥകളി കലാകാരനായാണ് ചിത്രത്തില്‍ ഇന്ദ്രജിത്ത് എത്തുന്നത്.

Update: 2026-03-20 18:00 GMT

 കഥകളി കലാകാരന്‍ 'വരദനുണ്ണി' വീണ്ടും മലയാളി പ്രേക്ഷകർക്കായി തീയേറ്ററുകളിലേക്ക്. മലയാളികളുടെ പ്രിയ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥമാക്കി സംവിധാനം ചെയ്ത്, പി.എസ് റഫീക്കിന്റെ രചനയില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'നായകന്‍'. 2010-ല്‍ റിലീസ് ചെയ്ത ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ സംവിധാന സംരംഭമാണ്. ചിത്രത്തില്‍ വരദനുണ്ണി എന്ന കഥകളി കലാകാരനായാണ് ചിത്രത്തില്‍ ഇന്ദ്രജിത്ത് എത്തുന്നത്.റിലീസ് വേളയില്‍ ചിത്രം പരാജയപ്പെട്ടെങ്കിലും, ഇന്ദ്രജിത്തിന്റെ അഭിനയ കരിയറിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് വരദനുണ്ണി എന്ന കഥാപാത്രം. ദേവദൂതന്‍, ഛോട്ടാ മുംബൈ, ഫ്രണ്ട്സ്, സമ്മര്‍ ഇന്‍ ബത്‌ലഹേം എന്നീ സിനിമകള്‍ക്ക് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് നായകന്റെ 4K ഡോള്‍ബി അറ്റ്‌മോസില്‍ റീമാസ്റ്ററിംഗ് ചെയ്യുന്നത്. മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം 2026 ഏപ്രിലില്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് നിര്‍മാതാവ് അറിയിച്ചു.

Tags:    

Similar News